You are Here : Home / USA News

കുര്യന്‍ പ്രക്കാനം ഫോക്കാനായുടെ ബോര്‍ഡ്­ ഓഫ് ട്രസ്റ്റി ആയി മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 11, 2016 11:59 hrs UTC

പ്രമുഖ പ്രവാസി നേതാവും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേത്രുത്വനിരയിലെക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വരുന്ന ജൂലൈ മാസം കാനഡയില്‍ നടക്കുന്ന മലയാളികളുടെ മാമാങ്കമായ ഫോക്കാന കണ്‍വെന്‍ഷനിലാണ് ഫൊക്കാനയുടെ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.ഫൊക്കാനാ ബോര്‍ഡ്­ ഓഫ് ട്രെസ്റ്റി അംഗമായാണ് ശ്രീ കുര്യന്‍ മത്സരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലോക പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി നോര്‍ത്തമേരിക്കന്‍ മണ്ണില്‍ നിന്ന് അസാമാന്യ ധൈര്യത്തോടെ കേരളത്തിലെ എല്ലാ പ്രമുഖ മുന്നണികളെയും വെല്ലുവിളിച്ചു, പ്രവാസി മലയാളി മുന്നണി സ്വതന്ത്രസ്ഥാനാര്‍ഥിയായി ആറന്മുള നിയോജക മണ്ഡലത്തിന്റെ അങ്കത്തട്ടില്‍ ഇറങ്ങി കേരളത്തിലെ ജനങ്ങള്‍ക്കിടയിലും മുന്നണികള്‍ക്കിടയിലും പ്രവാസി മലയാളികളുടെ ശക്തി ഉയര്‍ത്തിക്കാട്ടി കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാന പൂര്‍വ്വമായ അംഗീകാരം നേടിയെടുത്ത ശ്രീ കുര്യന്‍ പ്രക്കാനം നിലവില്‍ ഫൊക്കാനയുടെ കാനഡ റീജിണല്‍ പ്രസിഡണ്ട്­ ആണ്. ശ്രീ കുര്യന്‍ കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജം പ്രസിഡണ്ട്­ , ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ്­ ഗ്ലോബല്‍ പ്രസിഡണ്ട്­, പ്രവാസി മലയാളി മുന്നണി നേതാവ് എന്നീ നിലകളിലും നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളം ചാനലായ മലയാള മയൂരം ടി വിയുടെ സി ഇ ഒ ആയും പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.