You are Here : Home / USA News

കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം അവര്‍ഡുകള്‍ പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 11, 2016 12:01 hrs UTC

രാജന്‍ ആര്യപ്പള്ളില്‍

 

നോര്‍ത്തമേരിക്കയിലും, കാനഡായിലുമുള്ള മലയാളി പെന്തക്കോസ്ത്എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ല്യൂ.എഫ് ഓഫ് നോര്‍ത്തമെരിക്ക 2016-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2015-ല്‍ വിവിധ മാധ്യമങ്ങളില്‍ എഴിതി പ്രസിദ്ധീകരിച്ചുവിന്നുള്ളകൃതികളും, അതേവര്‍ഷംതന്നെ പുറത്തിറക്കിയിട്ടുള്ള പാട്ടുകളുമാണ് പരിഗണനക്കെടുത്തത്. വിവിധ നിലവാരത്തിലുള്ള കൃതികളെ തരംതിരിച്ചാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. അവാര്‍ഡിനര്‍ഹമായ കൃതികളുടേയും എഴുത്തുകാരുടെയും വിവരങ്ങള്‍ താഴെ പ്രസ്താവിക്കുംവിധമാണ്. നൈനാന്‍ മാത്തുള്ള എഴുതിയ ""ഒരു നിരീശ്വരവാദിയുടെ രൂപാന്തരം'' എന്ന പുസ്തകമാണ് പുസ്തകവിഭാഗത്തില്‍ പുരസ്കാരം നേടിയത്. ലേഘനങ്ങളുടെ എണ്ണ ംവളരെ അധികമായിരുതിനാല്‍ അവയെ പ്രത്യേകംതരംതിരിച്ച്‌യോഗ്യമായിട്ടുള്ള പട്ടികയില്‍ പെടുത്തിയതില്‍ പുരസ്കാരം നേടിയത് ഇവകളാണ്.

 

 

പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിന്റെ ""വിവാഹം ഏവര്‍ക്കും മാന്യം'' കുടുംബ ജീവിതവിഷയം സംബന്ധമായും, ബ്രദര്‍ ഉമ്മന്‍ എബനേസര്‍ എഴുതിയ ""പ്രസംഗകരുടെ പ്രവൃത്തിചെയ്യുക'' ക്രിസ്തീയ നീതിശാസ്ത്രപരമായ വിഭാഗത്തിലും പുരസ്കാരം നേടിയപ്പോള്‍, പാസ്റ്റര്‍വി.പി.ജോസ് എഴുതിയ ""ചിന്താകുലങ്ങളെ വിട'' ആത്മ പ്രചോദന വിഭാഗത്തിലാണ് പുരസ്കാരം നേടിയത്. സിസ്റ്റര്‍ മേരി ജോസഫിന്റെ ""വീപ്പിംഗ് വില്ലോ'' ചെറുകഥാവിഭാഗത്തിലും, സിസ്റ്റര്‍ മറിയാമ്മ ജോര്‍ജ്ജിന്റെ ""കോളാമ്പി'' എ കവിതയും, ബ്രദര്‍ സാമുവേല്‍ഗീവര്‍ഗ്ഗീസിന്റെ ""എ ഹൗസ് ഡിവൈഡഡ്'' എ ഇംഗ്ലീഷ്കവിതയും, സിസ്റ്റര്‍ സൂസന്‍ ബി. ജോണിന്റെ ""എന്‍ നാഥാ നിന്നെ കാണുവാനായ്'' എന്നു തുടങ്ങു ഗാനം സംഗീതവിഭാഗത്തിനുള്ള പുരസ്കാരം നേടി.

 

 

മൂല്യനിര്‍ണ്ണയം നടത്തുവാനായി പ്രവര്‍ത്തിച്ച റവ. ഡോ. ഇ"ിഏബ്രഹാം, റവ. തോമസ് മത്തായി, റവ. ഡോ. ജോമോന്‍ ജോര്‍ജ്ജ്, ഡോ. ഓമന റസ്സല്‍, കെ.എന്‍.റസ്സല്‍, റവ. സാബുജോര്‍ജ്ജ്, ബ്രദര്‍ ജോയി തുമ്പമണ്‍, ബ്രദര്‍ നിബു വെള്ളവന്താനം, ബ്രദര്‍ ജോര്‍ജ്ജ് ഏബ്രഹാം, ബ്രദര്‍ ഉമ്മന്‍ ഏബനേസര്‍, റവ. തോമസ് കുര്യന്‍ എന്നിവരോട് റൈറ്റേഴ്‌സ്‌ഫോറം കടപ്പെട്ടിരിക്കുന്നു. അവാര്‍ഡു ജേതാക്കള്‍ക്ക് 2016 ജൂണ്‍ 30-മുതല്‍ ജൂലൈ 3 വരെ ഡാളസ്സില്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ചു നടത്തപ്പെടുന്ന പി.സി.എന്‍.എകെ കോഫറന്‍സില്‍ വിതരണം ചെയ്യുന്നതാണ്. കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്തമേരിക്കയുടെ പ്രസിഡന്റായിഡോ. ബാബു തോമസ് (ന്യൂയോര്‍ക്ക്), പാസ്റ്റര്‍ തോമസ്സ്കിടങ്ങാലി (വൈസ് പ്രസിഡന്റ്, ന്യൂയോര്‍ക്ക്), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (സെക്ര"റി, അറ്റ്‌ലാന്റ), പാസ്റ്റര്‍ജോ തോമസ്സ് (ജോ.സെക്രട്ടറി, ഹൂസ്റ്റണ്‍), ബ്രദര്‍ ജോയിസ് പി. മാത്യൂസ് (ട്രഷറര്‍, ടെസ്സി), സിസ്റ്റര്‍ ഷേര്‍ളി ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍, സിയാറ്റില്‍) എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.