You are Here : Home / USA News

ഷാജി വര്‍ഗീസ് ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, June 11, 2016 12:10 hrs UTC

ന്യൂജേഴ്‌സി: മഞ്ച് (മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി) ബോര്‍ഡ് ഓഫ് ട്രസ്റ്റി അധ്യക്ഷനായ ഷാജി വര്‍ഗീസ് ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. ന്യൂജേഴ്‌സിയിലെ ശ്രദ്ധേയ അസോസിയേഷനായ മഞ്ചിന്റെ സ്ഥാപകപ്രസിഡന്റ് കൂടിയാണ് ഷാജി വര്‍ഗീസ്. ഷാജി വര്‍ഗീസ് പ്രസിഡന്റായിരുന്ന കാലത്ത് സംഘടനകള്‍ക്കിടയിലെ ഐക്യം ശ്രദ്ധേയമായിരുന്നു. “'നാമ'വുമായി ചേര്‍ന്ന് നിരവധി സാംസ്്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് ഷാജി വര്‍ഗീസിനെ നിര്‍ദേശിക്കുന്നതില്‍ മഞ്ചിന് അഭിമാനമുണ്ടെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഷാജി വര്‍ഗീസിന്റെ നേതൃത്വഗുണങ്ങളും കഴിവുകളും ഫൊക്കാനയ്ക്ക് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് പഠനകാലത്ത് പൊതുപ്രവര്‍ത്തനം ആരംഭിച്ച ഷാജി വര്‍ഗീസ് കെ എസ് യുവിലും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ അമേരിക്കന്‍ ഭദ്രാസനത്തിലെ കൗണ്‍സില്‍ മെമ്പറാണ്. ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മാധവന്‍നായരെ പിന്തുണക്കുന്ന ഷാജി 2018 ഫൊക്കാന കണ്‍വെന്‍ഷന് ഗാര്‍ഡന്‍ സ്റ്റേറ്റ് വേദിയാകുമെന്ന് പ്രത്യാശിക്കുന്നു

    Comments

    Observer June 11, 2016 09:21

    So both president and treasurer candidates are nominated from the same association. MANJ hardly has anyone left now, we spoke with the founders during KANJ family night. Madhavan Nair joined the trustee board of MANJ for the presidential nomination since he feared if he is representing caste based NAMAM - Nair Mahamandalam, people could question him. It is an adjustment, you let me join your trustee board for presidential nomination, I will support you for the treasurer post. Pathetic politics, such a shame people will go to any extent to get some power!


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.