You are Here : Home / USA News

തമ്പി ചാക്കോ ഫൊക്കാനയുടെ അമരക്കാരനാവണം

Text Size  

Story Dated: Saturday, June 11, 2016 12:52 hrs UTC

രണ്ടായിരത്തിയാറില്‍ ഫ്‌ളോറിഡയില്‍ അരങ്ങേറിയ ഫൊക്കാന മഹോത്സവത്തോടനുബന്ധിച്ച് ഭാരവാഹികള്‍ക്കു വേണ്ടി നടന്ന തെരഞ്ഞെടുപ്പാണല്ലോ ഫൊക്കാനയുടെ അടിത്തറ ഇളക്കിയത്. വാസ്തവത്തില്‍, അന്ന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്ന ശ്രീമാന്‍ തമ്പി ചാക്കോ ആയിരുന്നു യഥാര്‍ത്ഥവിജയി എന്നുള്ളത് പകല്‍ വെളിച്ചം പോലെ സുതാര്യമായ സത്യമാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ചില കുബുദ്ധികള്‍ തൊടുംന്യായങ്ങള്‍ മുഖേന വളച്ചൊടിച്ചു. സത്യം സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിയാലും അസത്യമാവുകയില്ലല്ലോ. സ്വാര്‍ത്ഥമതിയായിരുന്നെങ്കില്‍ ശ്രീമാന്‍ തമ്പി ചാക്കോക്ക് അന്നേ ഫൊക്കാനയുടെ പ്രസിഡന്റ് ആകാമായിരുന്നു. എന്നാല്‍ അദ്ദേഹം ചില അധികാരമോഹികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുവേണ്ടി വഴിമാറ്റിക്കൊടുക്കുകയാണ് ഉണ്ടായത്. പരിണിതഫലമോ! അധികാരമോഹികളുടെ തേര്‍വാഴ്ചയും. power corrupts (some), absolute power corrupts absolutely എന്ന ചൊല്ല് സുവിദിതമാണല്ലോ. അധികാരം കിട്ടിക്കഴിഞ്ഞാലോ ! കൂടെ നിന്നവരെ സൗകര്യപൂര്‍വ്വം മറക്കുകയും കിട്ടിയ കസേരയില്‍ കടിച്ചുതൂങ്ങിക്കൊണ്ട് പുതിയനേതൃത്വത്തിന് വഴിമുടക്കിയായി തുടരുകയും ചെയ്യുന്നു. അന്ന് ഫ്‌ളോറിഡയില്‍ നടന്ന നാടകങ്ങള്‍ക്കും അന്തര്‍നാടകങ്ങള്‍ക്കും ഒരു ഡെലിഗേറ്റ് എന്ന നിലയില്‍ ഈ കുറിപ്പെഴുതുന്ന ആളും ദൃക്‌സാക്ഷിയാണ്. ഇന്ത്യന്‍ സായുധസേനയില്‍ സേവനം അനുഷ്ഠിച്ച ശ്രീ.തമ്പി ചാക്കോയ്ക്ക് ചില തത്യദിക്ഷകളും അച്ചടക്കവും സേവനസന്നദ്ധതയുമുണ്ട്. അമേരിക്കയിലേക്ക് കുടിയേറിയതിനുശേഷം ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയായുടെ പ്രസിഡന്റായി നാലു പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ പമ്പ മലയാളി അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മാപ്പ്, കല, പമ്പ, മേള തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രൈസ്റ്റേറ്റ് ഫോറത്തിന്റെ സ്ഥാപകചെയര്‍മാനായി മൂന്നുവര്‍ഷത്തോളം പ്രശംസാര്‍ഹമായി സേവനവും കാഴ്ച വെച്ചിട്ടുണ്ട്. ഇതിലെല്ലാമുപരി, ആരംഭകാലം മുതല്‍ ഫൊക്കാനയുടെ അഭിവൃദ്ധിയ്ക്കുവേണ്ടി അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരക്കുന്ന ഒരു വ്യക്തികൂടിയാണ് ശ്രീ. തമ്പി ചാക്കോ. ഫൊക്കാനയും ഇതരസംഘടനകളെപ്പോലെ തൊഴുത്തില്‍കുത്തും സ്വാര്‍ത്ഥമോഹവും, കും ഭകോണങ്ങളും കൊണ്ട് ശിഥിലീകരിക്കപ്പെടേണ്ടെങ്കില്‍ ഫൊക്കാനയുടെ സാരഥിയായി ശ്രീ. തമ്പി ചാക്കോയെ പോലെ വ്യക്തിപ്രഭാവവും സേവന പാരമ്പര്യവും കറകളഞ്ഞ ആത്മാര്‍ത്ഥതയുള്ള ഒരു നേതാവ് ഫൊക്കാനയുടെ അമരക്കാരനാവണം. ഇദ്ദേഹത്തിന് നല്ല ലക്ഷ്യബോധവും പ്രായോഗിക നയപരിപാടികളും ഉണ്ട്. ഫൊക്കാന എന്ന ദേശീയ സംഘടനയില്‍ സേവന പരിചയമില്ലാതെ ഏഴകലത്തുനിന്ന് വരുന്നവരെ നേതൃസ്ഥാനത്ത് കുടിയിരുത്തി നിക്ഷിപ്തതാല്പര്യക്കാരുടെ പാവകളി തുടരുന്നതിനെക്കാള്‍ അഭികാമ്യമല്ലേ സേവനപാരമ്പര്യം കൈമുതലായുള്ള ഒരു നേതാവിന്റെ സേവനം ?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.