You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഫോമാ മീറ്റ് ദി കാന്റിഡേറ്റ്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, June 12, 2016 05:45 hrs UTC

ന്യൂയോർക്ക്: അമേരിക്കൻ വിശേഷങ്ങൾ, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുടെ വിശേഷങ്ങൾ പുതുമ ചോരാതെ ലോക മലയാളികളുടെ മുന്നിൽ എത്തിക്കുന്ന,ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു സംപ്രേഷണം ചെയ്യുന്ന ഏഷ്യനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ ഇലക്ഷനുമായി ബന്ധപ്പെട്ട് ഫിലാഡൽഫിയയിലെ അസംപ്ഷൻ മാർത്തോമ്മാ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന "മീറ്റ് ദി കാന്റിഡേറ്റ് " എന്ന പരിപാടിയുടെ പ്രശക്ത ഭാഗങ്ങളാണ്. 2016 ജൂലൈ 7 മുതൽ 10 വരെ മയാമിയിലെ ഡ്യൂവില്ല് ബിച്ച് റിസോർട്ടിൽ വച്ചു നടക്കുന്ന ഫോമാ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ വച്ചാണ് 2016-18 കാലഘട്ടത്തിലേക്കുള്ള ഇലക്ഷൻ നടക്കുന്നത്. വിവിധ പൊസിഷനിലേക്ക് നിൽക്കുന്ന സ്ഥാനാർത്ഥികൾ അവരുടെ കാഴ്ച്ചപ്പാടുകളും, തങ്ങൾ ജയിച്ചു വന്നാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും അവർ വിശദീകരിച്ചു. മീഡിയ പാനലിന്റെയും, ഫോമാ സീനിയർ ഒഫീഷ്യൽസിന്റെയും ചോദ്യങ്ങൾക്കും സ്ഥാനാർത്ഥികൾ മറുപടി പറഞ്ഞിരുന്നു. വിത്യസ്തങ്ങളായ അമേരിക്കൻ വിശേഷങ്ങളുമായി, ഇനിയും അമേരിക്കൻ കാഴ്ച്ചകൾ ലോകമലയാളികളുടെ മുന്നിൽ എത്തും. അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ: കൃഷ്ണ കിഷോറും, പ്രൊഡ്യൂസർ രാജു പള്ളത്തുമാണ്. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.