You are Here : Home / USA News

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം വര്‍ണ്ണശബളമായി

Text Size  

Story Dated: Monday, June 13, 2016 10:52 hrs UTC

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ച് ജൂണ്‍ എട്ടാം തീയതി വൈകിട്ട് ഏഴുമണിക്ക് വര്‍ണ്ണശബളമായി ആഘോഷിച്ചു. അലന്‍ ചേന്നോത്ത് ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം തെളിയിച്ച് വാര്‍ഷികാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളി സംഘടനകള്‍ വിവിധ തുറകളില്‍ നല്കുന്ന സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും ഇതു നമ്മുടെ സംസ്കാരം പുതിയ തലമുറകള്‍ക്ക് കൈമാറുന്നതിനു സഹായിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. തോമസ് മുളവനാല്‍ ഊന്നിപ്പറഞ്ഞു. ജീന്‍ പുത്തന്‍പുരയ്ക്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ. പോള്‍, കൊച്ചിന്‍ ക്ലബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

 

ബിജി ഫിലിപ്പ് എടാട്ട് ഏവര്‍ക്കും നന്ദി പറഞ്ഞു. യുവജന വിഭാഗം ചെയര്‍മാന്‍ സച്ചിന്‍ ഉറുമ്പില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ ഫുഡ് ഡ്രൈവ്, ബാസ്കറ്റ് ബോള്‍, വോളിബോള്‍, സോക്കര്‍ ടൂര്‍ണമെന്റുകളില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് നയനമനോഹരമായ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിലു പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ ഫാഷന്‍ഷോ സദസിനെ ആവേശഭരിതരാക്കി. ജീവന്‍ റീ തോമസ്, ദിവ്യ രാമചന്ദ്രന്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനായി സച്ചിന്‍ ഉറുമ്പില്‍, ദിവ്യ രാമചന്ദ്രന്‍, ജോണ്‍സി ജോസഫ്, ശ്വേതാ സാജന്‍, അമിത ചാണ്ടി, ലിന്‍ഡ മരിയ എന്നിവര്‍ നേതൃത്വം നല്‍­കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.