You are Here : Home / USA News

മേരിക്കുട്ടി ജേക്കബ് ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 13, 2016 10:53 hrs UTC

ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ താമസിക്കുന്ന മേരിക്കുട്ടി ജേക്കബ് മങ്കരപ്പള്ളില്‍ (79) നിര്യാതയായി. പരേതനായ ജേക്കബ് ജോണ്‍ മങ്കരപ്പള്ളിലിന്റെ സഹധര്‍മ്മിണിയാണ്. മടന്തറ ചണ്ണപ്പെട്ട കളര്‍മണ്ണില്‍ ചാണ്ടിയുടേയും ഏലിയാമ്മയുടേയും മകളാണ്. ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമാണ് മേരിക്കുട്ടി ജേക്കബ്. പൊതുദര്‍ശനം: ജൂണ്‍ 14-നു ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഷിക്കാഗോ ലൊംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ (710 N Main St. Lombard, IL 60148). സംസ്കാരം ജൂണ്‍ 15-നു ബുധനാഴ്ച രാവിലെ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഷിക്കാഗോ റൂസ്‌വെല്‍റ്റ് റോഡിലുള്ള ഹില്‍സൈഡ് സെമിത്തേരിയില്‍. മക്കള്‍: മറിയാമ്മ രാജു, സാറാമ്മ ജേക്കബ്, ശോശാമ്മ തോമസ്, അന്ന തോമസ്, ജേക്കബ്‌സണ്‍, ജോര്‍ജ് ജേക്കബ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: രാജു കൊട്ടാരത്തില്‍, തോമസ് മാമ്മന്‍, ഐവി ജേക്കബ്‌സണ്‍, ജയ ജേക്കബ്.

കൊച്ചുമക്കള്‍: റാണി, റെനി, റൂബി ജിം, അഞ്ചു, ജോഷ് നെയ്തന്‍, ആന്‍, ഏഞ്ചല്‍, അബിഗയില്‍ ആഷ്‌ലി, അഞ്ജലി, അലീന പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും www.pravasilive.com, www.mediaeyees.tv/livestreming.com എന്നീ വെബ്‌സൈറ്റുകളില്‍ കാണാവുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജേക്കബ് (സജി) മങ്കരപ്പള്ളില്‍ (708 415 8542).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.