You are Here : Home / USA News

ഓര്‍ലാന്റോ വെടിവെയ്പ്: കെ.എച്ച്.എന്‍.എ അനുശോചനവും പ്രാര്‍ത്ഥനാ യോഗവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 14, 2016 03:18 hrs UTC

സതീശന്‍ നായര്‍

 

ചിക്കാഗോ: ഓര്‍ലാന്റോയിലുണ്ടായ അതിദാരുണമായ കൂട്ടക്കൊലയില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ഖേദം രേഖപ്പെടുത്തുകയും അനുശോചിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കന്‍ വന്‍കരയിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ആശ്വാസവും അവസരങ്ങളും പ്രദാനം ചെയ്യുന്ന ഈ കര്‍മ്മഭൂമിയെ തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റുവാനുള്ള മതമൗലീകവാദികളുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും അതിനുവേണ്ടി ലോക ജനത ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും, സര്‍ക്കാര്‍ നടത്തിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കലവറയില്ലാത്ത പിന്തുണ നല്‍കണമെന്നും കെ.എച്ച്.എന്‍.എ ആവശ്യപ്പെട്ടു. ഈ അതിദാരുണമായ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അമേരിക്കയിലെ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരേതാത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി രാജേഷ് കുട്ടി എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. ലോക സമാധാനവും, വിശ്വമാനവീകതയും ഭാരതീയ ദര്‍ശനത്തിന്റെ അടിസ്ഥാനമൂല്യങ്ങളാകയാല്‍ കാലത്തിന്റെ ആവശ്യം ഏറ്റെടുത്ത് സമാധാന പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭാരതീയരും അണിചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.