You are Here : Home / USA News

ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി 'മലയാളി മങ്ക''

Text Size  

Story Dated: Tuesday, June 14, 2016 10:36 hrs UTC

ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി 'മലയാളി മങ്ക'' മത്സരം സംഘടിപ്പിക്കുന്നു. മലയാണ്മയുടെ നിറവോടെ, മലയാളതനിമയോടെ മാറ്റുരയ്ക്കാന്‍ വിവുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഫോമ അംഗസംഘടനകളില്‍ അംഗമായവര്‍ക്കുള്ളവര്‍ക്കും കണ്‍വന്‍ഷനില്‍ രജിസ്സര്‍ ചെയ്തിട്ടുള്ളതുമായ 24 വയസിനുമുകളില്‍ ഉള്ള വനിതകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വ്യത്യസ്ഥമായ മൂന്നു തലങ്ങളില്‍ ക്രമപെടുത്തിയിരിക്കുന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ അമേരിക്കന്‍ മലയാളി മങ്ക മത്സരം നടത്തി മുന്‍ പരിചയമുള്ള പ്രമുഖര്‍ ആയിരിക്കും.

 

ഈ മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മലയാളി മങ്ക ചെയര്‍പേഴ്‌സണ്‍ പ്രെറ്റി ദേവസ്യയുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഇതോടൊപ്പമുള്ള നിയമാവലികളും പാലിക്കേണ്ടതാണ്. ചെയര്‍ പേഴ്‌സണ്‍: പ്രെറ്റി ദേവസ്യ - 954 812 6058കോര്‍ഡിനേറ്റര്‍: രേഖ ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.