You are Here : Home / USA News

കു­ടും­ബം സം­ര­ക്ഷി­ക്ക­പ്പെ­ടേ­ണ്ട­ത് സം­സ്­കാ­ര­ത്തി­ന് അ­നി­വാ­ര്യം: ക്ലി­മീ­സ് ബാ­വ

Text Size  

Story Dated: Wednesday, June 15, 2016 02:08 hrs UTC

ഹൂ­സ്റ്റണ്‍: കു­ടും­ബ­മാ­ണ് സ­ഭ­യു­ടെ­യും സ­മൂ­ഹ­ത്തി­ന്റെ­യും അ­ടി­സ്ഥാ­ന ഘ­ട­കം. ഈ അ­ടി­സ്ഥാ­ന­ത്തി­ന്മേല്‍ ഉ­റ­പ്പി­ക്കു­ന്ന സം­സ്­കാ­ര­മാ­ണ് ലോ­ക­മെ­മ്പാ­ടും പ്ര­സ­രി­ക്കു­ന്ന­തും പ്ര­സ­രി­ക്കേ­ണ്ട­തും. കു­ടും­ബ­ങ്ങള്‍ വ­ള­രു­മ്പോ­ഴാ­ണ് സ­ഭ­യും സ­മൂ­ഹ­വും വ­ള­രു­ന്ന­തും സം­സ്­കാ­ര­ത്തി­ന് ചൈ­ത­ന്യം ല­ഭി­ക്കു­ന്ന­തും. സ­മൂ­ഹ­ത്തില്‍ സ്‌­നേ­ഹ­ത്തി­ന്റെ­യും കാ­രു­ണ്യ­ത്തി­ന്റെ­യും വി­ത്തു­കള്‍ വി­ത­യ്­ക്കു­വാന്‍ ഇ­ന്നി­ന്റെ വെ­ല്ലു­വി­ളി­ക­ളെ നേ­രി­ടു­വാന്‍ സ­ഭ­യും സ­മൂ­ഹ­വും ഒ­ന്നു­ചേര്‍­ന്ന് പ്ര­വര്‍­ത്തി­ച്ചെ­ങ്കില്‍ മാ­ത്ര­മേ സാ­ധി­ക്കു­ക­യു­ള്ളു. സ­ഭ­യു­ടെ ഉ­ത്ത­ര­വാ­ദി­ത്വ­ങ്ങള്‍ ദൈ­വ­ജ­ന­ത്തി­ലൂ­ടെ സ­മൂ­ഹ­ത്തി­ന്റെ ഉ­ന്ന­തി­ക്കാ­യി പ്ര­വര്‍­ത്തി­ക്കു­ന്ന­തി­ലാ­ക­ണം. അ­ഭി­വ­ന്ദ്യ ബ­സേ­ലി­യോ­സ് ക്ലി­മീ­സ് കാ­തോ­ലി­ക്ക ബാ­വാ ചൂണ്ടി­ക്കാ­ട്ടി.

 

ഹൂ­സ്റ്റണ്‍ സെന്റ് പീ­റ്റേ­ഴ്‌­സ് മ­ല­ങ്ക­ര ക­ത്തോ­ലി­ക്കാ ദേ­വാ­ല­യ­ത്തി­ന്റെ തി­രു­നാ­ളി­ന്റെ ഭാ­ഗ­മാ­യി ന­ട­ന്ന സ­മ്മേ­ള­ന­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു കാ­തോ­ലി­ക്കാ ബാ­വ. പു­തി­യ ദേ­വാ­ല­യ സ­മര്‍­പ്പ­ണ­ത്തി­നു­ശേ­ഷം ആ­ദ്യ­മാ­യി ഇ­ട­വ­ക­യി­ലെ­ത്തി­യ കാ­തോ­ലി­ക്കാ ബാ­വ­യെ ഇ­ട­വ­കാം­ഗ­ങ്ങള്‍ ഒ­ന്നു­ചേര്‍­ന്ന് സ്വീ­ക­രി­ച്ചു. മ­നോ­ഹ­ര­മാ­യ ഈ ദേ­വാ­ല­യ നിര്‍­മ്മി­തി­യി­ലൂ­ടെ സ­ഭ­യ്­ക്കും സ­മൂ­ഹ­ത്തി­നും ന­ന്മ­യു­ടെ പ്ര­കാ­ശ­ഗോ­പു­ര­മാ­യി പ­രി­ല­സി­ക്കു­വാന്‍ ഇ­ട­വ­ക­യ്­ക്കും കു­ടും­ബാം­ഗ­ങ്ങള്‍­ക്കും സാ­ധി­ക്ക­ട്ടെയെന്ന് ക്ലി­മീ­സ് കാ­തോ­ലി­ക്ക ബാ­വാ ആ­ശം­സി­ച്ചു.

 

അ­നു­മോ­ദ­ന യോ­ഗ­ത്തില്‍ ഇ­ട­വ­ക­യ്­ക്കു­വേ­ണ്ടി വി­കാ­രി ബ­ഹു.­ഫാ. ജോണ്‍ എ­സ് പു­ത്തന്‍­വി­ള കാ­തോ­ലി­ക്കാ ബാ­വ­യെ­യും വി­ശി­ഷ്­ടാ­തി­ഥി­ക­ളെ­യും സ്വാ­ഗ­തം ചെ­യ്­തു. കേ­ര­ള­ത്തി­ലേ­യും ഇ­ന്ത്യ­യി­ലേ­യും തി­രു­സ­ഭ­യു­ടെ കാ­വല്‍­ഭ­ട­നാ­യ ബാ­വാ­തി­രു­മേ­നിയെ ക­രു­ത്തു­റ്റ സേ­വ­ന­ത്തി­ന്റെ സു­ദീര്‍­ഘ­മാ­യ സ­ര­ണി­യില്‍ അ­ക്ഷീ­ണ­നാ­യി സ­ഞ്ച­രി­ക്കു­വാന്‍ ദൈ­വം ശാ­ക്തീ­ക­രി­ക്ക­ട്ടെ എ­ന്ന് ആ­ശം­സി­ച്ചു. ഇ­ട­വ­ക ക­മ്മ­റ്റി­ക്കു­വേ­ണ്ടി ജോണ്‍­സണ്‍ കാ­ഞ്ഞി­ര­വി­ള, മാ­തൃ­സം­ഘ­ട­ന­യെ പ്ര­തി­നി­ധീ­ക­രി­ച്ച് ആ­നി കു­ന്ന­ത്ത്, യൂ­ത്ത് മൂ­വ്‌­മെന്റ് പ്ര­സി­ഡന്റ് ര­ഞ്­ജി കാ­ക്ക­നാ­ട്ട് തു­ട­ങ്ങി­യ­വര്‍ ആ­ശം­സ­ക­ളര്‍­പ്പി­ച്ചു. ഭ­ക്തി­സാ­ന്ദ്ര­മാ­യ പ്ര­ദ­ക്ഷി­ണ­ത്തി­നു­ശേ­ഷം വി­ഭ­വ സ­മൃ­ദ്ധ­മാ­യ ഭ­ക്ഷ­ണ­ത്തോ­ടു­കൂ­ടി ഈ വര്‍­ഷ­ത്തെ തി­രു­നാ­ളി­ന് കൊ­ടി­യി­റ­ങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.