You are Here : Home / USA News

സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

Text Size  

Story Dated: Wednesday, June 15, 2016 11:14 hrs UTC

2016 മെയ് 15നു സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ കൂടിയ ജനറല്‍ ബോഡി യോഗവും അതിനോടനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുകയുണ്ടായി.

പ്രസിഡന്റ്: ഫിലിപ് കൊച്ചുമ്മന്‍

വൈസ് പ്രസിഡന്റ്: രഞ്ജിത്പിള്ള

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍: ജിജു കുളങ്ങര

അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍: ജോയ് എന്‍. സാമുവല്‍

സെക്രട്ടറി: ജോര്‍ജ്ജ് കോലാച്ചേരില്‍

അസി.സെക്രട്ടറി: വിജു വര്‍ഗ്ഗീസ്

ഡയറക്ടര്‍ ഓഫ് ഫിനാന്‍സ്: സണ്ണി കരിക്കല്‍

അസി.സെക്രട്ടറി: വിജു വര്‍ഗ്ഗീസ്

ഡയറക്ടര്‍ ഓഫ് ഫിനാന്‍സ്: സാജു കുരിയാക്കോസ്

ഡയറക്ടര്‍ ഓഫ് ഈവെന്റ്: ബേബി മണക്കുന്നേല്‍

ഡയറക്ടര്‍ ഓഫ് മെംബര്‍ഷിപ് റിലേഷന്‍: ജിജി ഒളിക്കന്‍

അസി. ഡയറക്ടര്‍ ഓഫ് മെംബര്‍ഷിപ്: ബാബു തെക്കേക്കര

ഡയറക്ടര്‍ ഓഫ് ബിസിനസ്സ്& ഡെവലപ്‌മെന്റ്: ജോര്‍ജ് ഈപ്പന്‍

ഡയറക്ടര്‍ ഓഫ് ഐ.ടി& കമ്മ്യൂണിക്കേഷന്‍: രമേഷ് അടിയോടി

ഡയറക്ടര്‍ ഓഫ് ചാരിറ്റി പ്രൊജക്ട് ഇന്റര്‍നാഷ്ണല്‍: ജോണ്‍ ഡബ്ല്യൂ

ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍: ഡോ.ജോര്‍ജ് കാക്കനാട്

ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ റിലേഷന്‍ഷിപ്& കമ്മ്യൂണിറ്റി അഫയേര്‍സ്: കെ.പി.ജോര്‍ജ്ജ്

എന്നിവരെ തെരഞ്ഞെടുത്തു. ഡോ.ജോര്‍ജ്ജ് കാക്കനാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബേബി മണക്കുന്നേല്‍ സ്വാഗതവും സണ്ണി കാരിക്കല്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും, ജോര്‍ജ്ജ് കാക്കനാട്, കെ.പി.ജോര്‍ജ്ജ്, ശശീധരന്‍ നായര്‍, രഞ്ജിത് പിള്ള, ജോണ്‍ ഡബ്ല്യൂ വര്‍ഗ്ഗീസ് എന്നിവര്‍ ചേമ്പര്‍ ഓഫ് കൊമേഷ്‌സിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രസിഡന്റ് ഫിലിപ് കൊച്ചുമ്മന്‍ പുതിയ വര്‍ഷത്തിലേക്ക് ചേംബറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിലുപരി ഹൂസ്റ്റണിലെ ബിസിനസ്സ്‌കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ചേംബറിനെ ഉപയോഗിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച് സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ പ്രത്യേകിച്ച് ബിസിനസ്സ് ഗ്രൂപ്പുകള്‍ മുന്നോട്ട് വരണമെന്നും അതിനായി സൗത്ത് ഇന്ത്യന്‍ യു.എസ്.ചേമ്പര്‍ ഓഫ് കോമേവ്‌സ് പ്രതിജ്ഞാബദ്ധരാണെന്നും തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. യോഗത്തിന്റെ എം.സി.യായി ജോര്‍ജ്ജ് കോലാച്ചേരിയും ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ ആയി ജിജു കുളങ്ങരയും പ്രവര്‍ത്തിച്ചു. ജനറല്‍ ബോഡി മീറ്റിങ്ങും ഇലക്ഷനും ഭംഗിയായി നടന്നതിനുള്ള നന്ദിയും കൃതജ്ഞതയും ജോണ്‍ പി. ജോണ്‍ തന്റെ നന്ദി പ്രസംഗത്തില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.