You are Here : Home / USA News

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍

Text Size  

Story Dated: Wednesday, June 15, 2016 11:22 hrs UTC

വി.പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈയാണ്ടത്തെ പെരുന്നാള്‍ ജൂണ്‍ മാസം 25, 26(ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുവാന്‍ ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശിന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. 25 നു ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത്-വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കാ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിനു തുടക്കം കുറിക്കും. ശേഷം തിരുമേനിയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.

 

 

8 മണിക്ക് സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സല്‍ ഫര്‍ണീച്ചര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഏലിയാസ് ഏഞ്ചല്‍ വോയിസിന്റെ' ക്ലാസിക്കല്‍ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. 8.30ന് വര്‍ണ്ണശബളമായ വെടിക്കെട്ടും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 26ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌ക്കാരവും അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നില്‍ മേല്‍ കുര്‍ബ്ബാനയും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി ഭക്തി നിര്‍ഭരമായ റാസയും ആശീര്‍വാദവും നടത്തപ്പെടുന്നതാണ്.

 

 

പെരുന്നാളിന്റെ വിജയത്തിനായി ഇടവക ജോ.സെക്രട്ടറി റിജോ ജേക്കബിനോടൊപ്പം അഭി.ഡി. പോളും ഈയാണ്ടത്തെ പെരുന്നാള്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചു വരുന്നു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളുമുള്ള എല്ലാ വിശ്വാസികളും ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരിയോടൊപ്പം ട്രസ്റ്റി രാജു സകറിയ, ജോ. ട്രസ്റ്റി ഷിബു ഏബ്രഹാം, സന്ദീപ് മട്ടാമത, റജി സകറിയ തുടങ്ങിയവര്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റി താത്പര്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.