You are Here : Home / USA News

ആവോൺ ദീർഘദൂരനടത്തം - ആറാം തവണയും റ്റോജോ തോമസ്‌

Text Size  

Story Dated: Thursday, June 16, 2016 02:32 hrs UTC

സാൻഫ്രാൻസികോ: നോർത്തേൺ കാലിഫോർണിയയിലെ പ്രവാസിമലയാളികൾക്കിടയിൽ സുപരിചിതനും ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) വെസ്റ്റ് റിജിയൺ വൈസ് പ്രസിഡന്റും മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ(മങ്ക)യുടെ മുൻ പ്രസിഡന്റുമായ ശ്രി. റ്റോജോ തോമസ്‌, സ്തനാർബുദമെന്ന മാരകവിപത്തിനെക്കുറിച്ചുള്ള ബോധവല്ക്കരണപരിപാടികളുടെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആവോൺ ഫൗണ്ടേഷൻ എല്ലാവർഷവും നടത്താറുള്ള ദീർഘദൂരനടത്തത്തിൽ തുടർച്ചയായ ആറാം തവണയും പങ്കാളിയാവുന്നു. 2009-2011 വർഷക്കാലം മങ്കയുടെ സാരഥിയായ കാലയളവിലുൾപ്പെടെ പ്രവാസിമലയാളികളുടെ വിവിധങ്ങളായ അവശ്യങ്ങൾക്ക് വേണ്ടി സമൂഹത്തിന്റെ പലവിധ ശ്രേണികളിലും നാളിതുവരെ ശ്രി. റ്റോജോ നടത്തിയ ഇടപെടലുകൾ നിരവധിയാണ്. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും റ്റോജോ തോമസ്‌ തുടച്ചയായി നല്കിക്കൊണ്ടിരിക്കുന്ന സഹകരണവും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ പ്രവാസി മലയാളികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും അക്ഷരാർഥത്തിൽ പ്രചോദനവും മാതൃകയുമാണ്. ആവോണ്‍ ഫൗണ്ടേഷന്റെ പ്രസ്തുത സംരഭത്തിലേയ്ക്കുള്ള ധനശേഖരണാർത്ഥം പ്രവർത്തിക്കുന്ന വെബ്‌ പേജ് ഇവിടെ ലഭിക്കുന്നതാണ് https://secure.avon39.org/site/SPageServer?pagename=walk_donation&s_trID=2484&s_proxy_constituentId=6143167&s_src=boundlessfundraising&s_subsrc=bfDskFbPfStream

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.