You are Here : Home / USA News

കൊളംബസ് ചലഞ്ചേഴ്‌സിന് കൊളംബസ് നസ്രാണി കപ്പ് 2016

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 17, 2016 02:47 hrs UTC

ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് കൊളംബസ് നസ്രാണി ക്രിക്കറ്റ് കപ്പില്‍ കൊളംബസ് ചലഞ്ചേഴ്‌സ് വിജയകളായി. ആവേശകരമായ മത്സരത്തില്‍ കൊളംബസ് ചലഞ്ചേഴ്‌സിനെ നയിച്ചത് ജോസഫ് സെബാസ്റ്റ്യനും, കൊളംബസ് വീരന്‍സിനെ നയിച്ചത് അബ്രഹാം തോമസും ആയിരുന്നു. ആന്റണി പാപ്പച്ചന്‍ മാന്‍ ഓഫ് ദി സീരീസും, റോബിന്‍സ് മാത്യു ബെസ്റ്റ് ഫീല്‍ഡറുമായി തെരഞ്ഞെടുക്കപ്പെട്ടു. ഡബിളിന്‍ എമ്രാറാള്‍ഡ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജാതി-മത ഭേദമെന്യേ മലയാളി സമൂഹം പങ്കെടുത്തുവെന്ന് ജനറല്‍ കണ്‍വീനര്‍ കിരണ്‍ എലുവിങ്കല്‍ അറിയിച്ചു. സി.ജെ കാറ്ററിംഗ് ആയിരുന്നു ഈ മത്സരം സ്‌പോണ്‍സര്‍ ചെയ്തത്. പി.ആര്‍.ഒ ജിഷ ജോസഫ് അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.