You are Here : Home / USA News

വാണാക്യൂ പള്ളിയില്‍ വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 17, 2016 02:49 hrs UTC

ബിജു ചെറിയാന്‍

 

ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി, വാണാക്യൂ സെന്റ് ജയിംസ് ദൈവാലയത്തില്‍, ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ യാക്കോബാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ആത്മീയ നിറവോടെ നടത്തപ്പെടുന്നു. അഭിവന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിധ്യം പെരുന്നാളില്‍ ആദ്യന്തം ഉണ്ടായിരിക്കുന്നതാണ്. സെന്റ് ജെയിംസ് ഇടവകയെ കരുതുകയും, സ്‌നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തുവരുന്ന ബഹുമാന്യ വൈദീകരുടെ ഭാഗഭാഗിത്വം ഇത്തവണത്തെ പെരുന്നാളിനു കൂടുതല്‍ ചൈതന്യം നല്‍കും.

 

ഊര്‍ശ്ലേമിന്റെ ഉന്നാമത്തെ പ്രധാനാചാര്യനായ മോര്‍ യാക്കോബ് ശ്ശീഹായുടെ പുണ്യനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചുരുക്കം ദേവാലയങ്ങളില്‍ ഒന്നാണ് വാണാക്യൂ സെന്റ് ജയിംസ് ഇടവക. വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മ എല്ലാവര്‍ഷവും ജൂണ്‍ 19-നാണ് സഭ ആചരിച്ചുവരുന്നത്. ജൂണ്‍ 18-നു ശനിയാഴ്ച വൈകുന്നേരം 5.30-നു സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു വന്ദ്യ ജേക്കബ് ചാലിശേരി കോര്‍എപ്പിസ്‌കോപ്പയുടെ വചനപ്രഘോഷണവും, അതിനുശേഷം പ്രദക്ഷിണവും, ആശീര്‍വാദവും നിര്‍വഹിക്കപ്പെടും. സ്‌നേഹവിരുന്നോടുകൂടി ശനിയാഴ്ചത്തെ ചടങ്ങുകള്‍ സമാപിക്കും. പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 19-നു ഞായറാഴ്ച രാവിലെ 9 മണിക്ക ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കും, 9.45-നു നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്കും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. 11.30-നു പ്രദക്ഷിണവും, ആശീര്‍വാദവും നടത്തപ്പെടും.

 

അതേ തുടര്‍ന്ന് നേര്‍ച്ചവിളമ്പും, സ്‌നേഹവിരുന്നോടുംകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ആത്മീയമായ ഈ ശുശ്രൂഷയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ആകാശ് പോള്‍ (വികാരി/പ്രസിഡന്റ്) 770 855 1992, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 201 218 7573, രഞ്ചു സക്കറിയ (സെക്രട്ടറി) 973 906 5515, യല്‍ദോ വര്‍ഗീസ് (ട്രസ്റ്റി) 862 222 0252, ബിനോയി തോമസ് (കണ്‍വീനര്‍) 973 870 2833, അനില്‍ പത്രോസ് (കണ്‍വീനര്‍) 551 482 6812). ജി.പി.എസ് വിലാസം: 3 കാനന്‍ബോള്‍ റോഡ്, വാണാക്യു, ന്യൂജേഴ്‌സി 07465.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.