You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ സണ്ടേസ്കൂള്‍ വാര്‍ഷികം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Friday, June 17, 2016 02:54 hrs UTC

ഫിലാഡല്‍ഫിയ: ദൈവികകരുണയുടെ ജൂബിലി വര്‍ഷം ആഗോളസഭ ആചരിക്കുന്നതിനോടനുബന്ധിച്ച് കുട്ടികളുടെ ഒരു വര്‍ഷം നീണ്ടുനിന്ന വിശ്വാസപരിശീലനത്തിന്റെ പരിസമാപ്തിയായ മതബോധനസ്കൂള്‍ വാര്‍ഷികം സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. 2015-2016 സ്കൂള്‍ വര്‍ഷത്തിലെ അവസാനത്തെ അധ്യയനദിവസമായ ജൂണ്‍ 12 ഞായറാഴ്ച്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെതുടര്‍ന്നാണ് വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിച്ചത്. ചര്‍ച്ച് യൂത്ത് ഗായകസംഘത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, പി. റ്റി. എ. പ്രസിഡന്റ് ജോജി ചെറുവേലില്‍, സ്കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ് കിരണ്‍ ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

 

കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ ആക്ഷന്‍ സോംഗ്, ഒന്നും, രണ്ടും ക്ലാസുകളിലെ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും പ്രത്യേകം ടീം തിരിഞ്ഞ് അവതരിപ്പിച്ച ആക്ഷന്‍ സോംഗുകള്‍, മൂന്നാം ക്ലാസ് കുട്ടികളുടെ പത്തു കല്പനകള്‍ എന്ന ആക്ഷന്‍ സോംഗ്, മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ആക്ഷന്‍ സോംഗ്, നാലു മുതല്‍ ആറു വരെയുള്ള കുട്ടികളുടെ സ്കിറ്റ്, എമിലിന്‍ തോമസിന്റെ ലഘുപ്രസംഗം എന്നിവ ആയിരുന്നു വാര്‍ഷികോല്‍സവത്തിന്റെ ഹൈലൈറ്റ്‌സ്. കുരുവിള ജെയിംസ് പെരിങ്ങാട്ട് ചീഫ് എഡിറ്ററായും, മാത്യുജോര്‍ജ് ചെമ്പ്‌ളായില്‍ ചീഫ് ഡിസൈനറായും, ഷാനന്‍ തോമസ്, സഫാനിയ പോള്‍, ജൂലിയറ്റ് ജോണി, അനിത കുന്നത്ത്, കാരളിന്‍ ജോര്‍ജ്, അഞ്ജു ഷാജന്‍ എന്നിവര്‍ എഡിറ്റോറിയല്‍ കമ്മിറ്റി മെംബേഴ്‌സ് ആയും പ്രസിദ്ധീകരിച്ച സ്കൂള്‍ ഈയര്‍ ബുക്കിന്റെ പ്രകാശനവും തദവസത്തില്‍ നിര്‍വഹിക്കപ്പെടുകയുണ്ടായി.

 

 

വിശ്വാസപരിശീലനക്ലാസുകളില്‍ ലഭിച്ച അറിവും, കഴിവുകളും ഈ സുവനീറിന്റെ നിര്‍മ്മാണത്തില്‍ കുട്ടികളെ സഹായിച്ചു. പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍നിന്നും നൂറുശതമാനം ഹാജര്‍ നേടിയവര്‍ക്കും, ഓരോ ക്ലാസിലും ബെസ്റ്റ് സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വികാരി ഫാ. ജോണിക്കുട്ടി പുലിശേരി നല്‍കി ആദരിച്ചു. കൂടാതെ മാര്‍ച്ച് മാസത്തില്‍ നടത്തിയ ഫെയ്ത്ത് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും, ബൈബിള്‍ ജപ്പടി വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും, എസ്. എം. സി. സി. സ്‌പോണ്‍സര്‍ ചെയ്യുന്ന എസ്. എ. റ്റി. അവാര്‍ഡുകളും തദവസത്തില്‍ നല്‍കുകയുണ്ടായി. ഫെയ്ത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ വ്യക്തിഗത മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ കുട്ടികളെ കലാതിലകമായും, കലാപ്രതിഭയായും ആദരിച്ചു.

 

 

സീനിയര്‍ വിഭാഗത്തില്‍ എമിലിന്‍ തോമസ് കലാതിലകമായും, ജോണ്‍ സോജന്‍ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ വിഭാഗത്തില്‍ ഏയ്ഞ്ജല ചാക്കോ കലാതിലകവും, നിതിന്‍ മാത്യു സിറിയക് കലാപ്രതിഭയുമായി. ഇവര്‍ക്ക് കാഷ് അവാര്‍ഡുകളും, ട്രോഫികളും നല്കി ആദരിച്ചു. ഫെയ്ത്ത് ഫെസ്റ്റ് ട്രോഫികള്‍ അറ്റോര്‍ണി ജോസ് കുന്നേലും, ബൈബിള്‍ ജപ്പടി കാഷ് അവാര്‍ഡുകള്‍ ബിനു പോളും സ്‌പോണ്‍സര്‍ ചെയ്തു. ഡോ. ബ്ലെസി മെതിക്കളം ജനറല്‍ കോര്‍ഡിനേറ്ററായി മതാധ്യാപകരായ മോളി ജേക്കബ്, അനു ജയിംസ്, നീതു മുക്കാടന്‍, കാരളിന്‍ ജോര്‍ജ്, ദിവ്യ പാറ്റാനിയില്‍, ആനി മാത്യു, മറിയാമ്മ ഫിലിപ്, മെര്‍ലി പാലത്തിങ്കല്‍, ഡോ. ബിന്ദു മെതിക്കളം, ജോസ് മാളേയ്ക്കല്‍, ജോസഫ് ജയിംസ്, റജീന ജോസഫ് എന്നിവര്‍ വാര്‍ഷികത്തിന്റെ ക്രമീകരണങ്ങള്‍ ചെയ്തു. കുരുവിള ജയിംസ്, സഫാനിയ പോള്‍ എന്നിവര്‍ എം. സി. മാരായി. ഡോ. ജയിംസ് കുറിച്ചി സദസിനെ സ്വാഗതം ചെയ്തു. സ്കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ് കിരണ്‍ ജോസഫ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ജോസ് പാലത്തിങ്കല്‍ ശബ്ദവും, വെളിച്ചവും നിയന്ത്രിച്ചു. ഫോട്ടോ: ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.