You are Here : Home / USA News

നോര്‍ത്ത് ടെക്‌സാസില്‍ കഠിന ചൂട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 17, 2016 11:16 hrs UTC

ഡാളസ്: ജൂണ്‍ 15 ബുധനാഴ്ച മുതല്‍ ശനിയാഴ്ച 8 വരെ നോര്‍ത്ത് ടെക്‌സാസില്‍ കഠിന ചൂട് അനുഭവപ്പെടുമെന്ന് കലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. 90 മുതല്‍ 105 ഡിഗ്രി വരെ ചൂടു ഉയരുമെന്നാണ് നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് പറയുന്നത്. ഇതിനിടെ ഡാളസ്സില്‍ 2016 ലെ ആദ്യ സൂര്യതാപമേറ്റ് മരണം ഡാളസ് കൗണ്ടി അധികൃതര്‍ (ജൂണ്‍ 16ന്) സ്ഥിരീകരിച്ചു. സൂര്യതാപത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും, സൂര്യതാപമേറ്റാല്‍ എന്തു ചെയ്യണമെന്നുള്ള നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കി. ശരീരം വിയര്‍ക്കല്‍, വിറയല്‍, തലവേദന, തലചുറ്റല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ 911 വിളിച്ചു ആശുപത്രിയില്‍ എത്തുകയോ, അടുത്തുള്ളവരോടു സഹായമഭ്യര്‍ത്ഥിക്കയോ വേണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കരുതെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും കനം കൂടിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.