You are Here : Home / USA News

ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന മാധവൻ നായർ, ഫിലിപ്പോസ് ടിമിന്റെ ഡെലിഗേറ്റ്സ് മീറ്റിങ്ങ്

Text Size  

Story Dated: Friday, June 17, 2016 11:32 hrs UTC

ഫിലിപ്പോസ് ഫിലിപ്പ്

 

ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന മാധവൻ നായർ,ഫിലിപ്പോസ്ആൻഡ്‌ ടീമീന്റെ ഡെലിഗേറ്റ്സ് മീറ്റിങ്ങും പത്ര സമ്മേളനവും ജൂൺ 18 ന് ശനിയാഴിച്ച അഞ്ചു മണി മുതൽ സഫേൺ റെസ്റൊറെന്റ്റിൽ ( 97 S Route 303 ,Congers , NY 10920)നടത്തുന്നതാണ്. ട്രൈസ്റ്റേറ്റ് ഏരിയായിലെ എല്ലാ ഫൊക്കാന ഡെലിഗേറ്റ്സ്ഉം ഇതൊരു അറിയിപ്പായി കണ്ടു ഇതിൽ പങ്കെടുക്കണം എന്ന് വിനിതനായി അപേക്ഷിക്കുന്നതായി 2016 -2018 ലെ പ്രസിഡന്റ്‌ ആയി മത്സരിക്കുന്ന മാധവൻ നായരും,സെക്രട്ടറി ആയി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു. മാധവൻ നായർ ടീമിനോപ്പം സെക്രട്ടറി ആയി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സംഘടന പ്രവർത്തകൻ ആണ്. ഫൊക്കാനയുടെ കണ്‍വന്‍ഷൻ ചെയർമാൻ, എക്സി. വൈസ് പ്രസിഡന്റ്‌ എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍റഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. ശ്രീ ഫിലിപ്പോസ് ഫിലിപ്പ് എന്ത് കോണ്ടും ഈ സ്ഥാനത്തിനു മറ്റു ആരെക്കാൾ യോഗ്യനാണ്ന്ന് മാധവൻ നായർ അഭിപ്രായപ്പെട്ടു.

 

 

ഏക്സീ. വൈസ് പ്രസിഡന്റ്‌ ആയി മത്സരിക്കുന്ന ജോയ് ഇട്ടൻ അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍റഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വെക്തി യാണ് ജോയ് ഇട്ടൻ. ഫൊക്കാന കമ്മറ്റി മെംബർ, നാഷണൽ കോർടിനെറ്റർ, ട്രഷറർ എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ അസോസിയേഷൻ ആയ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌യും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ട്രഷറർ ആയി മത്സരിക്കുന്ന ഷാജി വർഗിസ് അമേരികയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍റഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. ന്യൂ ജേർസി യിലുള്ള മാഞ്ച് എന്ന സംഘടയുടെ പ്രസിഡന്റ്‌ ആയി സേവനം അനുഷ്ടിച്ചു കഴിവ് തെളിയിച്ച വെക്തിയാണ് . വൈസ് പ്രസിഡന്റ്‌ ആയി മത്സരിക്കുന്ന ജോസ് കാനട്ട് അറിയപ്പെടുന്ന ഒരു ബിസിനസ്‌ കാരൻ കുടിയാണ് . കേരള സമാജത്തിന്റെ പ്രസിഡന്റ്‌ ആയി തെളിഞ്ഞ് നിന്ന ജോസ് കാനട്ട് നല്ല ഒരു സംഘടകൻ കുടിയാണ് .

 

 

സ്ഥാനാര്‍ഥികളായ ഫിലിപ്പോസ് ഫിലിപ്പ്(ജനറല്‍ സെക്രട്ടറി), ജോയി ഇട്ടന്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി വര്‍ഗീസ് (ട്രഷറര്‍), ഡോ. ജോസ് കാനാട്ട്( വൈസ് പ്രസിഡന്റ്), ഡോ. മാത്യു വര്‍ഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് (അസി.അസോസിയേറ്റ് സെക്രട്ടറി), ഏബ്രഹാം കളത്തില്‍(അസോ. ട്രഷറര്‍), സണ്ണി മറ്റമന(അസി. അസോസിയേറ്റ് ട്രഷറര്‍), കുര്യന്‍ പ്രക്കാനം(ബോര്‍ഡ് ഓഫ് ട്രസ്റ്റി), ലീലാ മാരേട്ട് (ബോര്‍ഡ് ഓഫ് ട്രസ്റ്റി), റീജിയണല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എറിക് മാത്യൂ, പൊന്നു പിള്ള, പ്രസാദ് ജോണ്‍, ഗീതാ ജോര്‍ജ്, ദാസ് കണ്ണംകുഴി, കമ്മിറ്റി അംഗങ്ങളായി മല്‍സരിക്കുന്ന സജി മോന്‍ ആന്റണി, ഗണേശ് നായര്‍, അലക്‌സ് തോമസ്, ശബരിനാഥ് നായര്‍, തോമസ് കൂവള്ളൂര്‍, മാത്യു ഉമ്മന്‍, ബിജി എസ് നായര്‍, ആശാ വിജയകുമാര്‍ തുടങ്ങി ഫൊക്കാനയിൽ പ്രവർത്തിച്ചു പരിജയ സമ്പന്നമായ ഒരു ടീം ആയി ആണ് ഞങ്ങൾ എത്തുന്നത്‌.ഇത് മറ്റേതിലും മികച്ചസ്ഥാനാര്‍ഥികൾ എന്ന് പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല. ഫൊക്കാന സംഘടനാ തെരെഞ്ഞടുപ്പ് അടുക്കും തോറും പരജയ ഭിതിപുണ്ട ഒരുപറ്റം ആൾക്കാർ തനിക്ക്തിരെ വെക്തി ഹത്യ നടത്തുവാൻ ശ്രമിക്കുന്നതായി കാണാം.

ഞാൻ അമേരികയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്‌ കാരനാണ്. സ്വന്തമായി ബിസിനസ്‌ ചെയെത് വിജയിച്ച ഒരു വെക്തിയാണ്. ന്യൂ ജേസി ലുള്ള നാമം എന്നാ സംഘട മുന്ന് വർഷം കൊണ്ട് വളർത്തി വലുതാക്കി അമേരികയിലെ തന്നെ പ്രമുഖ സംഘടനയക്കി മറ്റാൻ എനിക്ക് കഴിഞ്ഞു. നാമം എന്ന സംഘടനയുടെ പേര് നാമം അസോസിയേറ്റ് എന്നാക്കി മാറ്റി അതൊരു മലയാളീ ജനകീയ സംഘടനയക്കി മാറ്റാനും എനക്ക് കഴിഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാന ഇപ്പോള്‍ തന്നെ ഏറ്റവും വലിയ സംഘടനയായി മാറിക്കഴിഞ്ഞു. അതിലെ മുന്‍­പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പല സം­രം­ഭങ്ങളും ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന വിശ്വാസമാണ് തന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മധവൻ നായരുടെ നിലപാട്.

 

 

ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക­സാംസ്ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നത് തന്നെയാണ് ഫൊക്കാന അഭിപ്രായം . മലയാളി സമൂഹത്തിന്റെ നന്മയെക്കരുതി എല്ലാ ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സംഘടനകളുമായി ഒത്തുരേമിച്ചു പ്രവർത്തിക്കാനും പരമാവധി ശ്രമിക്കും .അതുപോലെ യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്കും ഗുണകരമാകത്തക്ക പദ്ധതികളും ആവിഷ്ക്കരിക്കും.ഫൊക്കാനയിലെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് താന്‍ ലക്ഷ്യമിടുന്നത്.

 

താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തമായ ദിശാബോധത്തോടെയായിരിക്കും ഫൊക്കാന നയിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അറുപതുകളിലും എഴുപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ, വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ മലയാളികളെ വിസ്മരിച്ചുകൊണ്ടാണ് മിക്കവാറും എല്ലാ സംഘടനകളും ഇന്ന് പ്രവര്‍ത്തിക്കുന്നത്. പലരും വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുകയാണ്. അവരെയും പരിഗണനയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് താനും തന്റെ സഹപ്രവര്‍ത്തകരുംലക്ഷ്യമിടുന്നത്. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കണം കണ്‍­­വന്‍ഷന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരുമെന്നും, തന്റെ കഴിവുകളും, പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കുമെന്നുംമാണ് മധവൻ നായരുടെ നിലപാട്. ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫൊക്കാനയില്‍ സ്ഥാനമില്ല. ജനാധിപത്യ സംഘടനയില്‍ മത്സരം വരും. ഒരുകൂട്ടര്‍ ജയിക്കും. അതു കഴിയുമ്പോള്‍ എല്ലാവരും പഴയ സൗഹൃദത്തിലേക്കു തിരിച്ചുവരണം . ആരു ജയിച്ചാലും സന്തോഷത്തോടെ ആ വിജയം ഫൊക്കാന ഏറ്റുടുക്കും.

 

 

മത്സരിക്കുന്ന എല്ലാവർക്കും വിജയിക്കാൻ പറ്റില്ലല്ലോ . ഫൊക്കാനയിൽ പിളര്‍പ്പിനും വഴക്കിനുമൊന്നും ഒരു സാധ്യതയുമില്ല. സംഘടയിൽ പിളര്‍പ്പിനും വേണ്ടി മുറവിളി കുട്ടുന്നവർ സംഘട സ്നേഹികൾ അല്ല, മറിച്ചു സംഘട വിരുദ്ധർ ആണ്. അങ്ങനെ യുള്ളവരെ ഒറ്റപ്പെടുത്താൻ നമ്മൾ തയാറാവണം. ജൂൺ 18 ന് ശനിയാ അഞ്ചു മണി മുതൽ സഫേൺ റെസ്റൊറെന്റ്റിൽ വെച്ച് നടത്തുന്ന ഡെലിഗേറ്റ്സ് മീറ്റിങ്ങ് ട്രൈസ്റ്റേറ്റ് ഏരിയായിലെ എല്ലാ ഫൊക്കാന ഡെലിഗേറ്റ്സ്ഉം ഇതൊരു അറിയിപ്പായി കണ്ടു ഇതിൽ പങ്കെടുക്കണം എന്ന് വിനിതനായി അപേക്ഷിക്കുന്നതായി 2016 -2018 ലെ പ്രസിഡന്റ്‌ ആയി മത്സരിക്കുന്ന മാധവൻ നായർ,സെക്രട്ടറി ആയി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ്, ഏക്സീ. വൈസ് പ്രസിഡന്റ്‌ ആയി മത്സരിക്കുന്ന ജോയ് ഇട്ടൻ എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.