You are Here : Home / USA News

ഡിട്രോയിറ്റ് ടു ഹാവായ്: ഡി. എം. എ പിക്നിക്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, June 17, 2016 02:08 hrs UTC

ഡിട്രോയിറ്റ്: മസാല ദോശ, സാദാ ദോശ, നെയ്റോസ്റ്റ്, തട്ടു ദോശ, ഉള്ളി ഊത്തപ്പം, ഡി. എം. എ സ്പെഷ്യൽ ദോശ.... ഇങ്ങനെ ദോശകളുടെ ഒരു നീണ്ട നിരയുമായി നാളെ (2016, ജൂൺ 18, ശനിയാഴ്ച്ച) മിഷിഗണിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സമ്മർ പിക്നിക്, ട്രോയ് സിറ്റിയിലെ ബൗളൻ പാർക്കിൽ (Boulan Park) വച്ചു നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന പിക്നിക്കിൽ മിഷഗണിലെ മലയാളി സമൂഹത്തിന്റെ ഒരു ഒത്തു ചേരൽ കൂടിയാണ്. ദോശയോടൊപ്പം മെനുവിൽ, ഓംലെറ്റ്, ബാർബിക്യൂ ചിക്കൻ, സ്പൈസി ചിക്കൻ, ചിക്കൻ പാർമജാൻ, ഫ്രൈഡ് ചിക്കൻ, തുടങ്ങി വിവിധങ്ങളായ ചിക്കൻ ഡിഷുകളും, മറ്റു നാടൻ ഫുഡും ലഭ്യമാണ്. തികച്ചും സൗജന്യമായി ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പിക്നിക്ക് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കോ ഓർഡിനേറ്റർ ഷിബു വർഗ്ഗീസ് പറഞ്ഞു. എല്ലാ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഹവായിയൻ തീമിലാണ് പിക്നിക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം മുന്നൂറോളം ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഷിബു കൂട്ടി ചേർത്തു. ഭക്ഷണത്തിനൊപ്പം വിവിധ കായിക മത്സരങ്ങളും പിക്നിക്കിൽ ഒരുക്കിയിട്ടുണ്ട്. അമേരിക്കൻ ഐക്യ നാടുകളിലെ ദീപു സമൂഹങ്ങളുടെ സംസ്ഥാനമാണ് ഹവായ് ദീപുകൾ. കേരളത്തിലെ പോലെയുള്ള കാലാവസ്ഥയും കേരവൃക്ഷങ്ങളും നിറഞ്ഞ ദീപുകളാണ് ഹവായ്. ഡി. എം. എ. പിക്നിക്കിൽ നാലു ഹവായ് ദീപുകളുടെ പേരിൽ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നാലു ക്യാപ്റ്റൻമാർ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകും. മൗയി (റെഡ്), ഓആഹൂ (ബ്ല്യൂ, മൊളൊക്കായ് (ഗ്രീൻ), ലാനായ് (യെല്ലോ), എന്നീ ഗ്രൂപ്പുകളെ റോജൻ തോമസ്, ജൂലി ബിനു, രാജേഷ് കുട്ടി, സിമി മനോജ് എന്നിവർ നയിക്കും. അഭിലാഷ് പോൾ, ആകാശ് എബ്രഹാം, ബോബി ആലപ്പാട്ടുകുന്നേൽ, ഷോൺ കർത്തനാൾ, ഷാലു ഡേവിഡ്, ബോണി കോയിത്തറ, വർക്കി പെരിയപുറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. എല്ലാ മലയാളികളേയും പിക്നിക്കിലേക്ക് ക്ഷണിക്കുന്നതായി ഡി. എം. എ. പ്രസിഡന്റ് സൈജൻ കണിയോടിക്കൽ, സെക്രട്ടറി നോബിൾ തോമസ്, ട്രഷറർ പ്രിൻസ് എബ്രഹാം എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഷിബു വർഗ്ഗീസ് 248 705 9413.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.