You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ക്കായി ഡാറ്റാബാങ്ക് രൂപീകരിക്കുമെന്ന് മാധവന്‍ നായര്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, June 19, 2016 01:03 hrs UTC

ന്യുയോര്‍ക്ക് :അമേരിക്കന്‍ മലയാളികള്‍ക്കായി ഡാറ്റാബാങ്ക് രൂപീകരിക്കുമെന്ന് ഫൊക്കാന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മാധവന്‍ നായര്‍ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ തന്റെ ടീമിനെ പരിചയപ്പെടുത്തികൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അിറയിച്ചത്. ഇതുവരെ ഇത്തരം ഒരു ഡാറ്റാബാങ്ക് ഇല്ലാതെ പോയത് നിര്‍ഭാഗ്യകരമായ സംഗതിയാണ്. അമേരിക്കയില്‍ എത്രമാത്രം മലയാളികള്‍ ഉണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു കണക്കും ലഭ്യമല്ല. ലോക്കല്‍ അസോസിയേഷനുകള്‍ വഴി അതാതു സ്ഥലങ്ങളിലെ കണക്കുകള്‍ ശേഖരിക്കുകയും അതുവഴി ദേശീയതലതതില്‍ ഒരു ഡാറ്റാ ബാങ്ക് രൂപീകരിക്കാനും സാധിക്കുമെന്ന് അദ്ദഹം വ്യക്തമാക്കി.ഡാറ്റാ ബാങ്കിലൂടെ വിവിധ പ്രൊഫഷണലുകളില്‍ പ്രവര്‍ത്തിക്കുന്നവരെ വളരെ പെട്ടെന്ന് തിരിച്ചറിയുവാന്‍ സാധിക്കും.

 

 

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായി ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും ശമ്പളത്തോടു കൂടി ഒരു ഓഫീസ് സ്റ്റാഫിനെ പാര്‍ട് ടൈമായി നിയമിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. സ്ഥാനാര്‍ഥികളായ ഫിലിപ്പോസ് ഫിലിപ്പ്(ജനറല്‍ സെക്രട്ടറി), ജോയി ഇട്ടന്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി വര്‍ഗീസ് (ട്രഷറര്‍), ഡോ. ജോസ് കാനാട്ട്( വൈസ് പ്രസിഡന്റ്), ഡോ. മാത്യു വര്‍ഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് (അസി.അസോസിയേറ്റ് സെക്രട്ടറി), ഏബ്രഹാം കളത്തില്‍(അസോ. ട്രഷറര്‍), സണ്ണി മറ്റമന(അസി. അസോസിയേറ്റ് ട്രഷറര്‍), കുര്യന്‍ പ്രക്കാനം(ബോര്‍ഡ് ഓഫ് ട്രസ്റ്റി), ലീലാ മാരേട്ട് (ബോര്‍ഡ് ഓഫ് ട്രസ്റ്റി), റീജിയണല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എറിക് മാത്യൂ, പൊന്നു പിള്ള, പ്രസാദ് ജോണ്‍, ഗീതാ ജോര്‍ജ്, ദാസ് കണ്ണംകുഴി, കമ്മിറ്റി അംഗങ്ങളായി മല്‍സരിക്കുന്ന സജി മോന്‍ ആന്റണി, ഗണേശ് നായര്‍, അലക്‌സ് തോമസ്, ശബരിനാഥ് നായര്‍, തോമസ് കൂവള്ളൂര്‍, മാത്യു ഉമ്മന്‍, ബിജി എസ് നായര്‍, ആശാ വിജയകുമാര്‍ തുടങ്ങി ഫൊക്കാനയിൽ പ്രവർത്തിച്ചു പരിജയ സമ്പന്നമായ ഒരു ടീം ആയി ആണ് ഞങ്ങൾ എത്തുന്നത്‌.

 

കേരളത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തുന്നതു കൊണ്ട് കേരളവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ സൂക്ഷിക്കാന്‍ ഫൊക്കാനക്കു കഴിയും. കേരളത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു കാര്യങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടാവില്ലെന്നും കേരളത്തിലെ കണ്‍വെന്‍ഷനുകളിലൂടെ അമേരിക്കയിലെ കണ്‍വന്‍ഷനുകള്‍ക്ക് സപോണ്‍സര്‍മാരെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുട്ടികള്‍ കാണാതായതുള്‍പ്പെടയുള്ള അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഏതെങ്കിലും രീതിയില്‍ അഭിപ്രായം ആരായുകയുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ആരില്‍ നിന്നും ലഭിക്കുകയുണ്ടായില്ല. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള രീതിയിലായിരിക്കും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണമെന്നും ഫിലിപ്പോസ് ഫിലിപ്പ് അറിയിക്കുകയുണ്ടായി.7 സ്ത്രീകള്‍ പ്രധാന സ്ഥാനങ്ങലിലേക്ക് മത്സരിക്കുന്നുണ്ട്. യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള പല പദ്ധതികളും തങ്ങള്‍ക്കുണ്ടെന്നും ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

 

പ്രസിഡണ്ടായി വരുന്ന ആളുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടമുണ്ടാവുകയാണെങ്കില്‍ അത് പ്രസിഡണ്ട് സ്വയം വഹിക്കണം എന്ന തീരുമാനത്തെ അനുകൂലിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി, അതൊരു കൂട്ടുത്തരവാദിത്തമായി മാറുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ മാധവന്‍ നായരുടെ സാമ്പത്തിക രം ഗത്തെ പരിചയം ഫൊക്കാനക്ക് ഒരു മുതല്‍ കൂട്ടാവും . അതു കൊണ്ട് തന്നെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു നഷ്ടമുണ്ടാകുമെന്ന് കരുതുന്നില്ല. ഫൊക്കാനക്ക് 42 സംഘടനകളാണുള്ളതെന്ന് ജോയി ഇട്ടന്‍ പറഞ്ഞു. ഇത് വെറും കടലാസു സംഘടനകളല്ലെന്നും ശക്തമായ പ്രവര്‍ത്തനത്തിലൂടെ അമേരിക്കയില്‍ പഴക്കവും തഴക്കവും നേടിയ സംഘടനകളാണ്‌.

എതിരില്ലാതെ ന്യുയോര്‍ക്കില്‍ നിന്ന് RVP ആയി തെരഞ്ഞെടുക്കപെട്ടതിന്റെ സന്തോഷത്തിലായിരുന്നു ശ്രീകുമാര്‍ ഉണ്ണിത്താന്‍ .ഫൊക്കാനയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ ന്യുയോര്‍ക്ക് റീജിയണ്‍ ന്യുജേഴ്സി ടീമിന്‌ ഒരു ബലമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ന്യൂജേഴ്‌സിയില്‍ ഫൊക്കാനയുടെ അടുത്ത കണ്‍വന്‍ഷന്‍ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മുതിര്‍ന്ന നേതാവ് പി.എസ് ചാക്കോ വ്യക്തമാക്കുകയുണ്ടായി. ചിക്കാഗോയിലെയും കാനഡയിലെയും കണ്‍വെന്‍ഷനുള്‍ക്കു ശേഷം ന്യൂജേഴ്‌സിയായിരിക്കണം അടുത്ത വേദിയായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബഹുഭൂരിപക്ഷം ആളുകളുടെയും വസ്തുവകകള്‍ കേരളത്തിനുള്ളതിനാല്‍ കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കാനാവുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ മുഖ്യധാരാ രാഷട്രീയത്തിലേക്ക് മലയാളികളെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പി.എസ് ചാക്കോ വ്യക്തമാക്കി. അതിനാവശ്യമായ രീതിയില്‍ മാധവന്‍ നായരും സംഘവും തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.കൃഷ്ണകിഷോര്‍, ജനറല്‍ സെക്രട്ടറി ഡോ. സണ്ണി പൗലോസ്,ദേശീയ വൈസ് പ്രസിഡണ്ട് രാജു പള്ളം, ദേശീയ ട്രഷറര്‍ ജോസ് കാടാപ്പുറം, ജോര്‍ജ് ജോസഫ്, ജോര്‍ജ് തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍ , മൊയ്തീന്‍ പുത്തന്‍ചിറ മധു കൊട്ടാരക്കര എന്നിവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.