You are Here : Home / USA News

ഫൊക്കാന സ്‌പെല്ലിംഗ് ബീ, ഗ്ലിംപ്‌സസ് ഓഫ് ഇന്ത്യ: എബി ആന്റോയും, അഷിത അലക്‌സും വിജയികള്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Sunday, June 19, 2016 01:57 hrs UTC

യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജന്റെ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എബി ആന്റോ ഒന്നാം സ്ഥാനം നേടി. ന്യൂറോഷല്‍ ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എബി അലക്‌സ് (വില്ലോഗ്രോവ് മിഡില്‍ സ്കൂള്‍, റോക്ക്‌ലാന്റ്), ആല്‍വിന്‍ പോള്‍ (ലോംഗ്‌ഐലന്റ്) എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. വിജയികള്‍ ടൊറന്റോയില്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ ഫൈനലില്‍ പങ്കെടുക്കും. പ്രാദേശിക തലത്തില്‍ ജയിച്ചുവന്ന ആറു കുട്ടികളാണ് റീജന്‍ തലത്തില്‍ മാറ്റുരച്ചത്. ഇന്ത്യയെ അറിയുകയെന്ന ലക്ഷ്യത്തോടെയുള്ള ഗ്ലിംപ്‌സസ് ഓഫ് ഇന്ത്യ മത്സരത്തില്‍ അഷിത അലക്‌സ് ഒന്നാം സ്ഥാനം നേടി. ക്ലാര്‍ക്‌സ് ടൗണ്‍ നോര്‍ത്ത് ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ. എബിന്‍ ആന്റോയും (ന്യൂറോഷല്‍ ഹൈസ്കൂള്‍), നേഹാ ജോയും രണ്ടാം സ്ഥാനം പങ്കിട്ടു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നേഹാ ജോ. ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട് എന്നിവരാണ് ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് സ്വാഗതം ആശംസിച്ചു. മത്സരത്തെപ്പറ്റയും ടൊറന്റോ കണ്‍വന്‍ഷനേപ്പറ്റിയും ഫിലിപ്പോസ് ഫിലിപ്പും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളിയും സംസാരിച്ചു. റീജണല്‍ സെക്രട്ടറി അലക്സ് തോമസ് നന്ദി പറ­ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.