You are Here : Home / USA News

കോട്ടയം ക്ലബിന്റെ 'വസന്തോത്സവം'

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, June 20, 2016 11:58 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളിസംഘടനകളിലൊന്നായ കോട്ടയം ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ കോര്‍ത്തണക്കികൊണ്ട് 'വസന്തോത്സവം' എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിയ്ക്കുന്നു. ജൂണ്‍ 25ന് ശനിയാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍(2411, 5th st, Stafford, TX 77477) വച്ച് നടത്തപ്പെടുന്ന പരിപാടികള്‍ വൈകുന്നേരം 6 മണിയ്ക്ക് ആരംഭിയ്ക്കും.

 

ഹൂസ്റ്റണിലെ പ്രമുഖ കലാ-നൃത്ത വിദ്യാലയങ്ങളും കലാകാരന്മാരും അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ വസന്തോത്സവത്തിന് മാറ്റുകൂട്ടും. ഹൂസ്റ്റണ്‍ നിവാസികള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഈ പരിപാടി വിജയകരമാകുന്നതിന് പ്രസിഡന്റ് എസ്.കെ.ചെറിയാന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫാമിലി $25, സിംഗിള്‍ $10 എന്നീ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

എസ്.കെ.ചെറിയാന്‍- 281-513-5961

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.