You are Here : Home / USA News

ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 21, 2016 10:53 hrs UTC

ഷിക്കാഗോ: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആള്‍പൂരമായി മാറിയ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ഡോ. ഡേവീസ് ചിറമേലിനു ജൂണ്‍ 24-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ മലയാളി സമൂഹം ആരംഭിച്ച "വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ' എന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കംകുറിക്കും.

 

ചുരുങ്ങിയ കാലയളവില്‍ "വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ' പദ്ധതി അമേരിക്കയിലുടനീളം ആരംഭിച്ചുകഴിഞ്ഞു. ഒരു ഡോളര്‍ ഒരാഴ്ച നല്‍കി ഒരു കിഡ്‌നി രോഗിയുടെ ഒരാഴ്ചത്തെ ഡയലിസിസ് സൗജന്യമായി നല്‍കുക എന്നതാണ് പദ്ധതി. ഇപ്രകാരം ഒരാഴ്ച ഒരു ഡോളര്‍ വീതം ഒരു വര്‍ഷത്തേക്ക് 52 ഡോളര്‍ നല്‍കി ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബിജു സക്കറിയ (847 630 6462), ജോയിച്ചന്‍ പുതുക്കുളം (847 345 0233), തോമസ് ചിറമേല്‍ (630 242 5662).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.