You are Here : Home / USA News

ഓണത്തിന് മെഗാ ഷോ ' ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ ' അമേരിക്കയിൽ

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Tuesday, June 21, 2016 10:59 hrs UTC

ന്യൂയോർക്ക്‌ : അമേരിക്കയിലെങ്ങും അലയടിച്ച സ്നേഹസംഗീതം എന്ന ക്രിസ്തീയ സംഗീത വിരുന്നിന്റെ ഐതിഹാസിക വിജയത്തിന് ശേഷം സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അണിയിച്ചൊരുക്കുന്ന പുതിയ മെഗാ ഷോ "ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ" 2016 ലെ മലയാളിയുടെ ഓണഘോഷങ്ങളോടനുബന്ധിച്ച് നോർത്ത് അമേരിയ്കയിലും കാനഡയിലും സന്ദർശനത്തിനൊരുങ്ങുന്നു. അമേരിക്കൻ മലയാളി നിറഞ്ഞ മനസ്സോടെ ഹൃദയത്തിലേറ്റിയ,എം ജി ശ്രീകുമാറും രഞ്ജിനി ജോസും ചേർന്ന് അവതരിപ്പിച്ച സ്നേഹസംഗീതം 2016 ന്റെ വൻ വിജയം സമ്മാനിച്ച ആത്മ വിശ്വാസവുമായാണ് സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും " ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ " എന്ന പുതിയ മെഗാ ഷോയുമായി നിങ്ങൾക്ക് മുൻപിൽ എത്തുന്നത്‌,

 

മലയാളത്തിന്റെ അഭിനയ ചക്രവർത്തി ദി ലെജൻഡ് പദ്മശ്രീ ഭരത് മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച് അനശ്വരമാക്കിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങി രാജാവിന്റെ മകൻ, താളവട്ടം, സർവകലാശാല, ഇരുപതാം നൂറ്റാണ്ട്, ചിത്രം, കമലദളം, കിരീടം, ദേവാസുരം, സ്പടികം,നരസിംഹം തുടങ്ങി പുലിമുരുകൻ വരെ എത്തി നിൽക്കുന്ന ലാലേട്ടൻ മലയാളിയ്ക് സമ്മാനിച്ച ഗുഹാതുരത്വമുണർത്തുന്ന ക്ലാസ്സിക് സിനിമകളിലെ സംഗീതവും നൃത്തവും തമാശകളും കോർത്തിണക്കി അവതരിപ്പിക്കുന്ന മുഴുനീള എന്റെർറ്റൈൻമെന്റ് മലയാളത്തിന്റെ സ്വന്തം ഗായകൻ എം ജി ശ്രീകുമാറും മലയാളത്തിലെ മികച്ച അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യ നമ്പീശനും, ചുരുങ്ങിയ കാലം കൊണ്ട് മലയാളിയെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച് ഹാസ്യകലയ്ക് പുതിയ മുഖം നല്കി മലയാള മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ രമേഷ് പിഷാരടിയും, കർണാട്ടിക് ക്ലാസ്സിക്കുകളും ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും കൂടാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം അനേകം ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ച പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ചേർന്ന്‌ അനശ്വരമാക്കുന്നു.

 

 

മോഹൻലാൽ എന്ന മഹാ പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ അമേരിയ്കൻ മലയാളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കുവാൻ സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് വരുന്ന സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 25 വരെയുള്ള ദിവസ്സങ്ങളിൽ "ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ" എന്ന പുതിയ മെഗാ ഷോയുമായി നിങ്ങൾക്ക് മുൻപിൽ എത്തുന്നു!. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു!

കൂടുതൽ വിവരങ്ങൾക്ക് വിളിയ്കുക.

ജോസഫ്‌ ഇടിക്കുള : 201-421-5303

ക്രിസിൻ പൈനാടത്ത് : 403-619-5005

ബോബി വർഗീസ് : 567-698- STAR (7827)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.