You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, June 21, 2016 11:05 hrs UTC

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ 2016-2018 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. ജൂണ്‍ 17 വെള്ളിയാഴ്ച ഡാളസില്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്നന അമേരിക്ക റീജിയണ്‍ ബൈനിയല്‍ കോണ്‍ഫ്രറന്‍സിനോട് അനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍ക്ക് ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തില്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തതായി ഇലക്ഷന്‍ കമ്മീഷ്ണര്‍ പ്രഖ്യാപിച്ചു. 2016-2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ആയി ഫിലിപ്പ് തോമസ് ചെയര്‍മാന്‍(ഡാളസ് പ്രൊവിന്‍സ്), ഷാജി എന്‍. രാമപുരം പ്രസിഡന്റ്(ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ്), അലക്‌സ് അലക്‌സാണ്ടര്‍ സെക്രട്ടറി(ഡാളസ് പ്രൊവിന്‍സ്), സിസില്‍ ചെറിയാന്‍ സിപിഎ ട്രഷറര്‍(നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ്), സിസില്‍ ചെറിയാന്‍ സിപിഎ ട്രഷറര്‍(നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ്), ജോണ്‍സണ്‍ കല്ലൂംമൂട്ടില്‍ വൈസ് ചെയര്‍മാന്‍(ഹൂസ്റ്റണ്‍ പ്രൊവിന്‍സ്), ഫ്രാന്‍സിസ് ജോര്‍ജ് വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍(ഡാളസ് പ്രൊവിന്‍സ്), ജയശങ്കര്‍ പിള്ള വൈസ് പ്രസിഡന്റ് ഓര്‍ഗനൈസിംഗ്(ടൊറോണ്ട കാനഡ പ്രൊവിന്‍സ്), അലക്‌സ് ജോര്‍ജ് അസോസിയേറ്റ് സെക്രട്ടറി(ഒക്കലഹോമ പ്രൊവിന്‍സ്)എന്നിവരെ തിരഞ്ഞെടുത്തത് ജനറല്‍ ബോഡി അംഗീകരിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ആയി ജോണ്‍സണ്‍ തലച്ചെല്ലൂരിനെയും, ഇല്കഷന്‍ കമ്മീഷ്ണറായി ചെറിയാന്‍ അലക്‌സാണ്ടറെയും, പ്ലാനിംഗ് ആന്റ് ഡവലപ്പ്‌മെന്റ് പ്രോജക്റ്റ് ചെയര്‍മാന്‍ ആയി ഏലിയാസ്‌കുട്ടി പത്രോസിനെയും, വ്യുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി ഏലീക്കുട്ടി ഫ്രാന്‍സിസ്‌നെയും തെരഞ്ഞെടുത്തു. പുതിയതായി സ്ഥാനം ഏറ്റെടുത്തവര്‍ക്ക് വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഗ്ലോബല്‍ തലത്തില്‍ സീനിയര്‍ ലീഡര്‍ ആയ ഗോപാലപിള്ള സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. വേള്‍ഡ് മലയാളീ കൗണ്‍സിന് പുതുതായി ഒരു ഓഫീസ് ഡാലസില്‍ തുറക്കുന്നതാണെന്നും, ഒഹായ, ചിക്കാഗോ, ഓസ്റ്റിന്‍, ഓര്‍ലാന്റോ, വാന്‍കൂവര്‍, എഡ്മണ്ടന്‍, കാലിഫോര്‍ണിയ, ഡെന്‍വര്‍, അറ്റ്‌ലാന്റാ എന്നിവിടങ്ങളില്‍ പുതിയ പ്രൊവിന്‍സുകള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞതായും പ്രസിഡന്റ് ഷാജി രാമപുരം പ്രസ്ഥാവിച്ചു. ആഗസ്റ്റ് നാലിന് തിരുവനന്തപുരം മസ്‌കിറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ മീറ്റിംങ്ങില്‍ എല്ലാ ഭാരവാഹികളും പങ്കെടുക്കണം എന്ന് ചടങ്ങില്‍ ഗ്ലോബല്‍ പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ ജോര്‍ജ് കാക്കനാട് അഭ്യര്‍ത്ഥിച്ചു. ഡാലസില്‍ വെച്ച് നടന്ന അമേരിക്ക റീജിയണല്‍ കോണ്‍ഫ്രന്‍സ് വന്‍വിജയം ആയിതീരുവാന്‍ അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്ന് സാന്നിധ്യം കൊണ്ട് സഹായിച്ച എല്ലാ പ്രതിനിധികളെയും 2014-2016 വര്‍ഷത്തെ അമേരിക്ക റീജിയണല്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, പ്രസിഡന്റ് ഏലിയാസ്‌കുട്ടി പത്രോസ്, സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.