You are Here : Home / USA News

ഡോ.കാവിലിന്റെ നിര്യാണത്തില്‍ അമേരിക്ക റീജിയണ്‍ അനുശോചനം അറിയിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 22, 2016 10:24 hrs UTC

ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ രൂപീകരണ പ്രക്രിയയില്‍ മുഖ്യ പങ്കാളിയും, സീനിയര്‍ ലീഡറും ആയ ഡോ.ശ്രീധര്‍ കാവിലിന്റെ ആകസ്മിക നിര്യാണത്തില്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തിരമായി പ്രസിഡന്റ് ഷാജി രാമപുരത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടി അനുശോചനം അറിയിച്ചു. ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ആയിരുന്ന പരേതന്‍ നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യം ആയിരുന്നു. വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഗ്ലോബല്‍ തലത്തില്‍ തന്നെ നികത്താനാവാത്ത ഒരു വിടവ് ആണ് ഡോ.ശ്രീധര്‍ കാവിലിന്റെ നിര്യാണം മൂലം നഷ്ടപ്പെട്ടത് എന്ന് യോഗം വിലയിരുത്തി. പരേതന്റെ ദേഹവിയോഗത്തില്‍ ആന്‍ഡ്രൂ പാപ്പച്ചന്‍, ഡോ.ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗോപാലപിള്ള, ചെറിയാന്‍ അലക്‌സാണ്ടര്‍, ഏലിയാസ്‌കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, പ്രമോദ് നായര്‍, സിസില്‍ ചെറിയാന്‍, അലക്‌സ് അലക്‌സാണ്ടര്‍, ജോണ്‍സണ്‍ കല്ലുംമ്മൂട്ടില്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, വര്‍ഗ്ഗീസ് മാത്യു, സുജന്‍ മാത്യൂസ്, ജയശങ്കര്‍ പിള്ള, രഞ്ജിത് ലാല്‍ എന്നിവര്‍ അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.