You are Here : Home / USA News

ഫോമാ പ്രസ്ഥാനം, സ്റ്റാറ്റന്‍ഐലന്റ് സെമിത്തേരിയിലേയ്‌ക്കോ?

Text Size  

Story Dated: Wednesday, June 22, 2016 10:49 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന് ഒന്നാകെ ആവേശമായ ഫോമ എന്ന മഹാപ്രസ്ഥാനത്തിന്റെ കണ്‍വെന്‍ഷനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുള്ള ഇലക്ഷനും ഒരു വിളിപ്പാടകലെ

 

എത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് കൊണ്ട് ഫോമയുടെ ഒരു മലയാളി മഹാസമ്മേളനം പൂര്‍ണ്ണ സന്തോഷത്തോടെ ഏറ്റെടുക്കുന്നവരാണ് ന്യൂയോര്‍ക്ക് മലയാളി സമൂഹം! പക്ഷേ ആ മഹത്തായ ദൗത്യം ഒരു പ്രാദേശിക സംഘടനയെപ്പോലും കെട്ടുറപ്പോടും ഉണര്‍വോടും, ഐക്യത്തോടും നയിക്കാനും സംരക്ഷിക്കാനും കഴിയാത്തവരുടെ കൈകളിലേക്കാവുമ്പോഴോ? പ്രസ്ഥാനത്തിന്റെ നാശത്തിന് തന്നെ വഴിയൊരുക്കും എന്നതിന് സംശയമില്ല. സാമൂഹ്യബന്ധവും, സ്‌നേഹവും, ഐക്യവുമാണ് സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ക്കാവശ്യം. മറിച്ച് 'ഞാനും എനിക്കിഷ്ടപ്പെട്ടവരും' എന്ന് മാത്രം ചിന്തിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്ത് പേര് നല്‍കും? സ്വന്തം മോഹസാക്ഷാത്കാരത്തിന് വേണ്ടി ചവുട്ട് പലകയാക്കാനുള്ളതാണോ സാമൂഹ്യസംഘടന?

 

യുവത്വത്തിന്റെ പേരില്‍ വിശ്വസിച്ചേല്‍പ്പിച്ച സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ഇന്ന് ശവമഞ്ചത്തിലാണ്. ഒട്ടനവധി നല്ല നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പ്രശംസനീയമായിരുന്നു മൂന്നര പതിറ്റാണ്ടിന്റെ ചരിത്രമുള്ള സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ യൗവത്തിന്റെയും, സാമൂഹ്യപ്രതിബദ്ധതയുടെയും, പേര് പറഞ്ഞ് അധികാരസ്ഥാനത്തെത്തിയവര്‍ സാമൂഹ്യബോധമോ, സംഘടനാ വളര്‍ച്ചയോ, നിലനില്‍പ്പോ പരസ്പര സ്‌നേഹ ബഹുമാനമോ ഇല്ലാത്തവരാണ് എന്ന് മനസ്സിലാക്കുവാന്‍ അമേരിക്കന്‍ മണ്ണില്‍ കുടിയേറി പാര്‍ത്ത, സ്റ്റാറ്റന്‍ഐലന്റ് മലയാളികള്‍ക്ക് കഴിയാതെ പോയി. കടലാസ്സ് സംഘടനയായി നിലനിര്‍ത്തി, സ്വന്തം ഇഷ്ടക്കാര്‍ക്കും ഇഷ്ടങ്ങള്‍ക്കും വേണ്ടി നേതൃസ്ഥാനങ്ങളില്‍ കുതന്ത്രങ്ങളിലൂടെ സ്ഥാനങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന ഈ നേതൃത്വത്തോട് വെറുപ്പല്ല പുച്ഛമാണ് ഏവര്‍ക്കും. ക്ഷമയുടെ താഴെതട്ടുവരെ എത്തിയ സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരും, അഭ്യുദയകാംഷികളും പ്രതികരിക്കാതെ മൗനികളായി മാറിനില്‍ക്കുമ്പോള്‍ ഈ പ്രസ്ഥാനം നശിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ഉണര്‍ന്ന് ഒരുങ്ങിയിറങ്ങും വളരെ വേഗം ആട്ടിയോടിക്കാന്‍ ഈ കൂട്ടായ്മയെ.

 

ഫോമായുടെ മയാമി കണ്‍വെന്‍ഷന്‍ തികച്ചും ചരിത്രപരമായിരിക്കും എന്നതില്‍ സംശയം വേണ്ട. ദീര്‍ഘകാലം സംഘടനാ സഹയാത്രികനും പ്രവര്‍ത്തകനും നേതൃത്വനിരയിലും പ്രവര്‍ത്തിച്ച് നേടിയ അനുഭവസത്വത്തിന്റെ തിളക്കവുമായിട്ട് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്ന ആദരണീയര്‍ ശ്രീ ആനന്ദന്‍ നിരവേല്‍. പ്രതിലോമ ശക്തികള്‍ കൂടെയുള്ളവരോ, പുറത്തുള്ളവരോ ആയാലും അതിജീവിക്കാന്‍ കരുത്തുള്ള ആത്മധൈര്യം അത് മാത്രം മതി ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍. മയാമി, മലയാളി കണ്‍വെന്‍ഷന് എല്ലാവിധ വിജയാശംസകളും നേരുന്നു. അഭിനന്ദനങ്ങള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.