You are Here : Home / USA News

ഫാദേഴ്സിനെ ആദരിച്ച്, നവ കേരള ഫാദേഴ്സ് ഡേ ആഘോഷിച്ചു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, June 23, 2016 10:22 hrs UTC

മയാമി: ഫ്ലോറിഡയിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ നവകേരളാ ആർട്ട്സ് ക്ലബ്, 2016 ജൂൺ 19-ന് 7 മണിക്ക്, ഡേവി മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു ഫാദേഴ്സ് ഡേ വളരെ വിപുലമായി ആഘോഷിച്ചു. മുത്തച്ഛൻമാർ ചേർന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം നടത്തിയ പ്രസ്തുത ചടങ്ങിൽ, റവ. ഫാദർ ആന്റണി പ്ലാക്കൽ, റവ. ഫാദർ വർഗ്ഗീസ് മാത്യൂ എന്നിവർ പിതാക്കന്മാരെ ആശീർവദിക്കുകയും പ്രാർത്ഥിക്കുകയുമുണ്ടായി. നവകേരളാ ആർട്ട്സ് ക്ലബിന്റെ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ അദ്യക്ഷ പ്രസംഗത്തിനു ശേഷം, മുഖ്യാതിതിഥിയായിരുന്ന സ്റ്റേറ്റ് അറ്റോർണി ജനറൽ മൈക്ക് സ്റ്റാസ് ഫാദേഴ്സ് ഡേ മെസ്സേജ് നൽകുകയും, എലീഷ പീറ്റർ കുട്ടികളെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്തു.

 

അതിനു ശേഷം സൂരജ് വാസുദേവന്റെയും, ലക്ഷ്മി ചന്ദ്രന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും ഫലിത മത്സരങ്ങളും നടന്നു. അതോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും നൽകി. തുടർന്ന് നടന്ന സർപ്രൈസ് ഗിഫ്റ്റ് മത്സരത്തിൽ ജോർജ് പീറ്ററാണ് വിജയിയായത്. ചടങ്ങിൽ പങ്കെടുത്ത പിതാക്കന്മാർ ചേർന്ന് ഫാദേഴ്സ് ഡേ കേക്ക് മുറിച്ചു.

 

സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആഷ മാത്യൂ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാവർക്കും നവകേരളയുടെ സ്പെഷ്യൽ ഗിഫ്റ്റ് നൽകി യാത്രയാക്കുകയും ചെയ്തു. ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ , ട്രഷറാർ ജോയി ആന്റണി, ഫോമാ കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ്, ഫോമാ കൺവൻഷൻ കോഓർഡിനേറ്റർ ജോയി കുറ്റ്യാനി, സ്റ്റേറ്റ് ഇലക്റ്റ് സാജൻ കുര്യൻ, നവകേരളയുടെ മുൻ പ്രസിഡന്റുമാർ, എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജിമ്മി ജോസ്, ആനന്ദ് ലാൽ, എബി ആനന്ദ്, സുരേഷ് നായർ, പ്രിറ്റി ദേവസ്യ, ലക്ഷമി ചന്ദ്രൻ, മീനാക്ഷി മോഹൻ, സൂരജ് വാസുദേവൻ, മുരളി മോഹൻ, സജോ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന സർപ്രൈസ് ഗിഫ്റ്റ് മത്സരത്തിൽ ജോർജ് പീറ്ററാണ് വിജയിയായത്. ചടങ്ങിൽ പങ്കെടുത്ത പിതാക്കന്മാർ ചേർന്ന് ഫാദേഴ്സ് ഡേ കേക്ക് മുറിച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആഷ മാത്യൂ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാവർക്കും നവകേരളയുടെ സ്പെഷ്യൽ ഗിഫ്റ്റ് നൽകി യാത്രയാക്കുകയും ചെയ്തു.

 

ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ , ട്രഷറാർ ജോയി ആന്റണി, ഫോമാ കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ്, ഫോമാ കൺവൻഷൻ കോഓർഡിനേറ്റർ ജോയി കുറ്റ്യാനി, സ്റ്റേറ്റ് ഇലക്റ്റ് സാജൻ കുര്യൻ, നവകേരളയുടെ മുൻ പ്രസിഡന്റുമാർ, എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ എം സി കളായി പ്രവർത്തിച്ചത് സുരേഷ് നായരും പ്രിറ്റി ദേവസ്യയുമാണ്. ജിമ്മി ജോസ്, ആനന്ദ് ലാൽ, എബി ആനന്ദ്, സുരേഷ് നായർ, പ്രിറ്റി ദേവസ്യ, ലക്ഷമി ചന്ദ്രൻ, മീനാക്ഷി മോഹൻ, സൂരജ് വാസുദേവൻ, മുരളി മോഹൻ, സജോ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിക്ക് ഓവറോൾ നേതൃത്വം നൽകിയത്, നവകേരളാ സെക്രട്ടറി ജോബി പൊന്നുപുരയിടവും, ട്രഷറാർ ഷിബു സ്കറിയ എന്നിവരാണ്. ജയിംസ് പുളിക്കൽ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.