You are Here : Home / USA News

ടെലി­-­ഡി­ബേറ്റ് ഓപ്പണ്‍ ഫോറ­ത്തി­ലേക്ക് ക്ഷണി­ക്കു­ന്നു

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, June 23, 2016 10:35 hrs UTC

ഹ്യൂസ്റ്റന്‍: അമേ­രി­ക്ക­യിലെ വിവിധ മല­യാളി ദേശീയ സംഘ­ട­ന­ക­ളുടെ കണ്‍വന്‍ഷന്‍ പൂക്കാല വസ­ന്ത­മാ­ണല്ലൊ സംജാ­ത­മാ­യി­രി­ക്കു­ന്ന­ത്. മിക്ക പ്രസ്ഥാ­ന­ങ്ങ­ളു­ടേയും കണ്‍വെന്‍ഷ­നോ­ട­നു­ബ­ന്ധിച്ചു തന്നെ സംഘ­ട­ന­ക­ളുടെ അടുത്ത പ്രവര്‍ത്തക സമിതിയേയും, സാര­ഥി­ക­ളേയും തെര­ഞ്ഞെ­ടു­ക്കും. സംഘ­ട­നയേയും പൊതു­ജ­ന­ത്തേയും സേവി­ക്കാന്‍ തല്‍പ്പ­ര­രായ സേവ­കര്‍ അരയും തലയും മുറുക്കി തെര­ഞ്ഞെ­ടുപ്പ് ഗോദ­യി­ലെ­ത്തി­ക്ക­ഴി­ഞ്ഞു. അവര്‍ക്കൊക്കെ ഒരു വേദിയും വീഥിയും ഒരു­ക്കു­ക­യാണ് കേരളാ ഡിബേറ്റ് ഫോറം ഇത്തരം ടെലി­-­ഡി­ബേറ്റ് ഓപ്പണ്‍ ഫോറ­ത്തി­ലൂടെ. അമേ­രി­ക്ക­യിലെ പ്രബ­ല­മായ രണ്ടു സെക്കു­ലര്‍ ദേശീയ പ്രസ്ഥാ­ന­ങ്ങ­ളായ ­ഫൊ­ക്കാന-ഫോമ­ കണ്‍വെന്‍ഷ­നു­കളും തെര­ഞ്ഞെ­ടു­പ്പു­കളും അടുത്ത രണ്ടാഴ്ചക­ളി­ലായി യഥാ­ക്രമം ടൊറോ­ന്റോ­യിലും മയാ­മി­യിലും അര­ങ്ങേ­റു­ക­യാ­ണ്.

 

ഇതില്‍ ആദ്യം നട­ക്കുന്ന കണ്‍വെന്‍ഷനും ഇല­ക്ഷനും ­ഫൊ­ക്കാനാ­യു­ടേ­താ­യ­തി­നാല്‍ ­ഫൊ­ക്കാന സ്ഥാനാര്‍ത്ഥി­കള്‍ക്കും, അതിനടുത്ത ദിവസം ഫോമ­ സ്ഥാനാര്‍ത്ഥി­കള്‍ക്കും വോട്ട­റ­ന്മാ­രായ ഡെലി­ഗേ­റ്റു­കള്‍ക്കും അംഗ­സം­ഘ­ട­ന­കള്‍ക്കും സര്‍വോ­പരി അറി­യാനും ചോദി­ക്കാനും അവ­കാ­ശ­മുള്ള പൊതു­ജ­ന­ങ്ങള്‍ക്കു­മാ­യിട്ട് കേരളാ ഡിബേറ്റ് ഫോറം ഈ പരി­പാടി തികച്ചും സൗഹാര്‍ദ്ദ­പ­ര­മായി സംഘ­ടി­പ്പി­ക്കു­ക­യാ­ണ്. ആവി­ഷ്ക്കാര സ്വാത­ന്ത്ര്യ­ത്തോടെ അവ­ത­രി­പ്പി­ക്കുന്ന ഈ സംവാ­ദവും ഓപ്പണ്‍ ഫോറവും തികച്ചും നിഷ്പ­ക്ഷവും നീതി­പു­ലര്‍ത്തു­ന്ന­തു­മാ­യി­രി­ക്കും. സ്ഥാനാര്‍ത്ഥി­കള്‍ക്ക് ഇതില്‍ പങ്കെ­ടു­ക്കു­കയോ പങ്കെ­ടു­ക്കാ­തി­രി­ക്കു­കയോ ചെയ്യാം. എന്നാല്‍ എല്ലാ സ്ഥാനാര്‍ത്ഥി­ക­ളേയും സസ്‌നേഹം ബഹു­മാ­ന­പു­ര­സ്സരം ഈ ടെലി­-­ഡി­ബേറ്റ് ഓപ്പണ്‍ ഫോറ­ത്തി­ലേക്ക് ക്ഷണി­ക്കു­ന്നു. ഈ പ്രസ് റിലീസ് ഓരോ­രു­ത്തര്‍ക്കു­മുള്ള ക്ഷണ­ക്ക­ത്തായി കരു­തു­ക.

 

ജൂണ്‍ 28 ചൊവ്വ വൈകു­ന്നേരം 8 മുതല്‍ (ഈ­സ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ്­-­ന്യൂ­യോര്‍ക്ക് ടൈം) ആരം­ഭി­ക്കുന്ന ടെലി­ഫോണ്‍ കോണ്‍ഫ­റന്‍സ് സ്റ്റൈലി­ലുള്ള ഡിബേറ്റ് ഓപ്പണ്‍ ഫോറ­ത്തില്‍ 2016 ­ഫൊ­ക്കാന പ്രവര്‍ത്തക സമി­തി­യിലെ ഏതു തസ്തി­ക­യി­ലേക്ക് മല്‍സ­രി­ക്കു­ന്ന­വര്‍ക്കും അവരെ സ്വയം ഫൊ­ക്കാന വോട്ട­റ­ന്മാര്‍ക്കും മറ്റ് അംഗ സംഘ­ടനാ പ്രവര്‍ത്ത­കര്‍ക്കും പൊതു­ജ­ന­ങ്ങള്‍ക്കും പരി­ച­യ­പ്പെ­ടു­ത്താ­നുള്ള ഒര­സു­ലഭ സന്ദര്‍ഭ­മാ­യി­രിക്കും ലഭ്യ­മാ­കു­ക. അതു പോലെ ജൂണ്‍ 29 ബുധന്‍ വൈകു­ന്നേരം 8 മുതല്‍ (ഈ­സ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ്­-­ന്യൂ­യോര്‍ക്ക് ടൈം)ആരം­ഭി­ക്കുന്ന ടെലി­ഫോണ്‍ കോണ്‍ഫ­റന്‍സ് സ്റ്റൈലി­ലുള്ള ഡിബേറ്റ് ഓപ്പണ്‍ ഫോറ­ത്തില്‍ 2016 ­ ഫോമാ പ്രവര്‍ത്തക സമി­തി­യിലെ ഏതു തസ്തി­ക­യി­ലേക്ക് മല്‍സ­രി­ക്കു­ന്ന­വര്‍ക്കും അവരെ സ്വയം ഫോമാ വോട്ട­റ­ന്മാര്‍ക്കും മറ്റ് അംഗ സംഘ­ടനാ പ്രവര്‍ത്ത­കര്‍ക്കും പൊതു­ജ­ന­ങ്ങള്‍ക്കും പരി­ച­യ­പ്പെ­ടു­ത്താ­നുള്ള ഒര­സു­ലഭ സന്ദര്‍ഭ­മാ­യി­രിക്കും ലഭ്യ­മാ­കു­ക. 2014ലും ഇതേ­പോലെ ഫൊക്കാ­നാ, ഫോമാ ടെലി ഡിബേറ്റ് നട­ത്തി­യി­രു­ന്നു.

 

നിശ്ച­യ­മാ­യിട്ടും അമേ­രി­ക്ക­യിലെ വിവിധ സ്റ്റേറ്റു­ക­ളി­ലു­മുള്ള നൂറു­ക­ണ­ക്കി­നാ­ളു­കള്‍ ഈ ടെലി­ഫോണ്‍ സംവാ­ദ­ത്തില്‍ നിങ്ങളെ പരി­ച­യ­പ്പെ­ടാനും ശ്രവി­ക്കാനും എത്താ­തി­രി­ക്കി­ല്ല. പ്രാദേ­ശിക അടി­സ്ഥാ­ന­ത്തില്‍ സംഘ­ടി­പ്പി­ക്കുന്ന മീറ്റ് ദ കാന്‍ഡി­ഡേറ്റ് ഫോറ­ങ്ങളും നല്ലതു തന്നെ. എന്നാല്‍ അതിന്റെ പതി­ന്മ­ടങ്ങ് ആളു­ക­ളുടെ ഇട­യില്‍ നിഷ്പ്ര­യാസം സ്ഥാനാര്‍ത്ഥി­ക­ളുടെ അജ­ണ്ടയും വാഗ്ദാ­ന­ങ്ങളും അവ­ത­രി­പ്പി­ക്കാന്‍ ഈ നാഷനല്‍ ടെലി­ ഡി­ബേറ്റു വഴി എളുപ്പം സാധി­ക്കും. പത്ര­മാധ്യമ പ്രതി­നി­ധി­കളും സംഘ­ടനാ പ്രതി­നി­ധി­കളും സ്ഥാനാര്‍ത്ഥി­ക­ളോട് ന്യായ­മായ ചോദ്യ­ങ്ങള്‍ ഉന്ന­യി­ച്ചേ­ക്കാം. ചോദ്യ­ങ്ങളും ഉത്ത­ര­ങ്ങളും കാര്യ­മാത്ര പ്രസ­ക്തവും ഹൃസ്വവും ആയി­രി­ക്കണം. അപ­മാ­ന­പ­രവും വ്യക്തി­ഹത്യ ധ്വനി­പ്പി­ക്കു­ന്ന­തു­മായ ഒരു പ്രസ്താ­വ­നയും ചോദ്യവും അനു­വ­ദ­നീ­യ­മ­ല്ല. തികച്ചും ആരോ­ഗ്യ­പ്ര­ദ­മായ സംവാ­ദ­ങ്ങളും പ്രസ്താ­വ­ന­ക­ളു­മാ­യി­രി­ക്കണം. സംഘ­ട­ന­യുടെ ഉയര്‍ച്ചയും വളര്‍ച്ചയും വിജ­യവും പൊതു­ജ­ന­ക്ഷേ­മവും മാത്ര­മാ­യി­രി­ക്കണം അവ­ന­വന്റെ ചോദ്യ­ങ്ങ­ളുടെ, വാദ­ങ്ങ­ളുടെ ലക്ഷ്യം.

 

 

ഡിബേറ്റ് മോഡ­റേ­റ്റ­റുടെ അഭ്യര്‍ത്ഥ­ന­കളും നിര്‍ദ്ദേ­ശ­ങ്ങളും കര്‍ശ­ന­മായി പാലി­ച്ചി­രി­ക്ക­ണം. നിങ്ങ­ളുടെ ഭവനത്തി­ലി­രുന്നു തന്നെ ടെലി­ഫോണ്‍ കറക്കി സംബ­ന്ധി­ക്കാ­വുന്ന ഈ ടെലി ഡിബേറ്റ് ഓപ്പണ്‍ ഫോറ­ത്തി­ലേക്ക് പൊതു­ജ­ന­ങ്ങ­ളേയും കേരളാ ഡിബേറ്റ് ഫോറം സര്‍വാ­ത്മനാ സ്വാഗതം ചെയ്യു­ന്നു. നമ്മുടെ ഫൊ­ക്കാന-­ഫോമാ പ്രതി­നിധി സഭ­യി­ലേക്ക് തെര­ഞ്ഞെ­ടു­ക്ക­പ്പെ­ടാന്‍ പോകു­ന്ന­വര്‍ പറ­യു­ന്നതു കേള്‍ക്കാന്‍ എല്ലാ­വര്‍ക്കും ചെവി­യോര്‍ക്കാം. രണ്ടു ദിവ­സ­വും­ വൈകു­ന്നേരം 8 മുതല്‍ (ന്യൂ­യോര്‍ക്ക് ടൈം-­ഈ­സ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയി­രിക്കും ടെലി­-­ഡി­ബേറ്റ് ഓപ്പണ്‍ ഫോറം തുട­ങ്ങുക. അമേരിക്ക­യിലെ വിവിധ ഭാഗങ്ങളിലു­ള്ള­വര്‍ക്ക് 8 പിഎം എന്ന ഈ­സ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമ­യ­ത്തിന്റെ അടി­സ്ഥാ­ന­ത്തില്‍ അവ­ര­വ­രുടെ സ്റ്റേറ്റിലെ സമയം കണ­ക്കാക്കി അവ­ര­വ­രുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലി­കോണ്‍ഫ­റന്‍സ് ഓപ്പണ്‍ ഫോറത്ത­ില്‍ പ്രവേ­ശി­ക്കാ­വു­ന്ന­താ­ണ്.

 

ടെലി­ ഡിബേറ്റ് ഓപ്പണ്‍ ഫോറത്ത­ില്‍ സംബ­ന്ധി­ക്കു­ന്ന­വര്‍ സെല്‍ഫോണ്‍ ഉപ­യോ­ഗി­ക്കു­ന്ന­തി­നേ­ക്കാള്‍ അഭി­കാമ്യം ലാന്‍ഡ് ഫോണ്‍ ഉപ­യോ­ഗി­ക്കു­ന്ന­താ­ണ്. ടെലി­കോണ്‍ഫ­റന്‍സ് ഓപ്പണ്‍ ഫോറത്ത­ി ലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-605­-562­-3140 അക്ക്‌സസ് കോഡ് : 605988 കൂടാതെ കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് വിളി­ക്കുക: എ.­സി. ജോര്‍ജ്ജ്: 832-295-1487, സണ്ണി­ വ­ള്ളി­ക്കളം: 847-722-7598, റെജി ചെറിയാന്‍: 404­-425­-4350, തോമസ് കൂവ­ള്ളൂര്‍: 914­-409­-5772, ടോം വി­രി­പ്പന്‍: 832-462­-4596, മാത്യൂസ് ഇട­പ്പാറ: 845­-309­-3671, സജി കരി­മ്പ­ന്നൂര്‍: 813­-263­-6302, തോമസ് ഓലിയാന്‍കുന്നേല്‍: 713-679-9950, എ.­വി. വര്‍ക്ഷീസ് : 914­-433­-2255

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.