You are Here : Home / USA News

ഡോ. കാവിലിന്റെ നിര്യാണത്തില്‍ മാധ­വന്‍ നായ­ര്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, June 23, 2016 10:42 hrs UTC

ന്യുയോര്‍ക്ക്: പ്രശസ്ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഫൊക്കാന പ്രസി­ഡന്റ് സ്ഥാനാര്‍ഥി മാധ­വന്‍ നായ­ര്‍ അനുശോചനം രേഖപ്പെടുത്തി വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവും പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍ നിര പോരാളിയുമായിരുന്ന ഡോ. ശ്രീധര്‍ കാവില്‍ ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌­സിറ്റിയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്­കാരങ്ങളും നാമത്തിന്റെ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് . ഡോ. ശ്രീധര്‍ കാവിലിന്റെ ആകസ്മിക നിര്യാണം മലയാളി സമൂഹത്തെ പ്രത്യേകിച്ച് സഹപ്രവര്‍ത്തരെയും സുഹ്രുത്തുക്കളെയും ദുഖത്തിലാഴ്­ത്തുന്നുവെന്ന് മാധ­വന്‍ നായ­ര്‍ പ്രസ്താവനയില്‍ അനുശോചിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.