ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച ഇന്ത്യന്‍ നൃത്ത സങ്കല്പങ്ങള്
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Saturday, February 21, 2015 07:51 hrs UTC
ന്യൂയോര്‍ക്ക്: നാനാത്വത്തില്‍ ഏകത്വം അതോടൊപ്പം സംസ്കാര സമ്പൂര്‍ണ്ണയായ ഇന്ത്യയുടെ കല വൈഭവം വിളിച്ചോദുന്നതാണ് ഇന്ത്യന്‍ നൃത്തം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങളെ പറ്റിയും അമേരിക്കയില്‍ അവ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളെപ്പറ്റിയുമാണ് ഏഷ്യനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍ ഈയാഴ്ച നിങ്ങളുടെ മുന്നില്‍ എത്തുന്നത്.
മോഹനിയാട്ടം, ഭരതനാട്ട്യം, കുച്ചിപ്പുടി,ഫോക്ക് ഡാന്‍സ്, ബോളിവുഡ് എന്നീ വിവിധതരം ഇന്ത്യന്‍ നൃത്തങ്ങള്‍ അഭ്യസിപ്പിക്കുന്ന മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് , സൌപര്‍ണിക ഡാന്‍സ് നൃത്ത വിധ്യാലയത്തെക്കുറിച്ചും നൃത്തഭാവങ്ങളെക്കുരിച്ചുമാണ് പ്രക്ഷേപണം ചെയ്യുന്നത്. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് (ഈ എസ് ടി) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് അമേരിക്കന്‍ കാഴ്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്നത്.
അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട പ്രോഗ്രാമായ അമേരിക്കന്‍ കാഴ്ചകള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകര് ഷിച്ച് മുന്നേറുകയാണ്. എല്ലാ ആഴ്ചയും വിഭിന്നമായ കാഴ്ചകളുമായെത്തുവാന് പ്രത്യേക ശ്രദ്ധചെലുത്താറുണ്ടെന്ന് പ്രൊഗ്രം പ്രൊഡ്യുസര്‍ രാജു പള്ളം അറിയിച്ചു.
Comments