ആര്‍ലിംഗ്ടണ്‍ : യൂണിവേഴ്സിറ്റി ഓഫ് ടെക്സ്സ് ആര്‍ലിംഗ്ടണ്‍ രസതന്ത്ര വിഭാഗം പ്രൊഫസര്‍ സാന്റി ദാസ് ഗുപ്തയ്ക്ക് 2015 അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി എഡുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും, പഠനത്തിനും, ദേശീയാടിസ്ഥാനത്തില്‍ നല്കുന്ന അംഗീകാരമാണ് ദാസ്ഗുപതയെ തേടിയെത്തിയത്.അനലറ്റിക്കല്‍ കെമിസ്ട്രിയെ കുറിച്ചുള്ള നിരവധി പാഠ പുസ്തകങ്ങളും, ലേഖനങ്ങളും, ദാസ് ഗുപ്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.2007 മുതല്‍ യുറ്റി ആര്‍ലിംഗ്ടണില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന ദാസ്ഗുപത ടെക്സസ് ടെക്ക് യൂണിവേഴ്സിറ്റിയിലെ 25 വര്‍ഷത്തെ സേവനത്തിനുശേഷമാണ് യു.റ്റി.യില്‍ ചേര്‍ന്നത്.ഇന്ത്യന്‍ സമൂഹത്തിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ഗുരുനാഥനായ ദാസ് ഗുപ്തക്ക് മൂന്നാം തലമുറയിലെ അദ്ധ്യാപകനാകാന്‍ കഴിഞ്ഞതില്‍ തീര്‍ത്തും ചാരിതാര്‍ത്ഥ്യം ഉണ്ട്.2007 ല്‍ ജെന്‍കിന്‍സ് ഗാര്‍ട്ട് പ്രൊഫസ്സര്‍ ഓഫ് കെമിസ്ട്രിയായും, 2014 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ഫെല്ലൊയായും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാള്‍, ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയിട്ടുള്ളത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.
Comments