ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നോമ്പുകാല നവീകരണ ധ്യാനം `പെസഹാ' ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടത്തപ്പെട്ടു. റവ.ഫാ.കുര്യന് കാരിക്കലിന്റെ നേതൃത്വത്തില്‍ റെജി കൊട്ടാരം, വി.ഡി. രാജു, പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് ആത്മീയാനുഭവം നിറഞ്ഞ ധ്യാനം നയിച്ചത്. ജീവിതസാഹചര്യങ്ങള്‍ മാത്രം നേരേയാക്കുന്നതില്‍ ശ്രദ്ധിക്കാതെ ജീവിതമാണ് നേരേയാക്കേണ്ടതെന്ന് കാരിക്കല്‍ അച്ചന് ജനങ്ങളെ ഉത്ബോധിപ്പിച്ചു. യേശുവിന്റെ മനോഭാവം സ്വന്തമാക്കുമ്പോള്‍ നാം വിശുദ്ധിയില്‍ വളരുമെന്ന് അച്ചന് പഠിപ്പിച്ചു. യേശു ദര്‍ശനം എങ്ങനെ പ്രാപിക്കാം, യേശുവിനെ ജീവിതത്തില്‍ എങ്ങനെ പകര്‍ത്തണം, ദൈവീകജ്ഞാനം എങ്ങനെ പ്രാപിക്കാം എന്നും, ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.
ക്രിസ്തുവാകുന്ന സ്നേഹത്തിന്റെ ആഴമറിയാന്‍ ദൈവീകജ്ഞാനത്തെ തിരിച്ചറിയണമെന്നും, അതിനായി ഏകാഗ്രതയോടെ പരിശ്രമിക്കണമെന്നും ദൈവ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് റെജി കൊട്ടാരം ഊന്നിപ്പറഞ്ഞു. ദൈവത്തിന്റെ ദാനമായ പീറ്റര്‍ ചേരാനല്ലൂരും, വി.ഡി. രാജുവും ചേര്‍ന്ന് നടത്തിയ ഗാനശുശ്രൂഷകള്‍ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരേയും ആത്മീയ ഉണര്‍വിലേക്ക് നയിച്ചു. പ്രീതാ പുതിയാകുന്നേല്‍ അറിയിച്ചതാണിത്.
Comments