ചിക്കാഗോ സീറോ മലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015 ലെ പ്രഥമ കുടുംബ നവീകരണ ധ്യാനം ആഗസ്റ്റ് 27, 28, 29 തീയതികളില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍വെച്ചു നടത്തപ്പെടും. മികച്ച വാഗ്മിയും എംഎസ്എഫ്എസ് സുപീരിയര്‍ ജനറലുമായ ഫാ.എബ്രഹാം വെട്ടുവേലിലും, പ്രശസ്ത വചനപ്രഘോഷകനും, ഏറ്റുമാനൂര്‍ കാരിസ് ഭവന് ഡയറക്ടറുമായ ഫാ. കുര്യന് കാരിക്കല്‍, എംഎസ്എഫ്എസ് ഉം, ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ബിജു മലയാറ്റൂര്‍ ഗാനശുശ്രൂഷക്ക് മേല്‍നോട്ടം വഹിക്കും. ഈ ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ ഇടവക വികാരി ഫാ.മാത്യൂ ഇളയടത്തുമഠം എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ഫാ.മാത്യൂ ഇളയടത്തുമഠം-847-217-8613, ജിമ്മി ഐസക്-678-451-3040, സിബി കരിപ്പാപറമ്പില്‍ -770-367-1049, തോമസ് വാടയില് - 770-843-4516.
Comments