ബോബി സേവ്യറിന്റെ നിര്യാണത്തില്‍ ബ്രാംപ്റ്റണ്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി
Text Size
Story Dated: Tuesday, March 17, 2015 12:14 hrs UTC
ബ്രാംപ്റ്റണ്‍: അന്തരിച്ച കനേഡിയന്‍ മലയാളി അസോസിയേഷന് പ്രസിഡണ്ട് ശ്രീ.ബോബി സേവ്യറിന്റെ നിര്യാണത്തില്‍ ബ്രാംറ്റണ്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി .വടക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ നേതാവും, നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ അമരക്കാരനും ആയിരുന്ന ശ്രീ.ബോബിയുടെ നിര്യാണം മലയാളി സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി .ബി എം എസ് സെന്ററില്‍ പ്രസിഡണ്ട് ശ്രീ.കുര്യന് പ്രാകാനതിന്റെ ആദ്യക്ഷതയില്‍ കൂടിയ യോഗം ശ്രീ.ബോബിയുടെ ആത്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാര്‍ഥിച്ചു .
തുടര്‍ന്ന് നടന്ന ചടങ്ങില്‍ സെക്രട്ടറി ശ്രീ.ഗോപകുമാര്‍,കമ്മിറ്റി അംഗങ്ങള്‍ ആയ ശ്രീ.തോമസ് ,ശ്രീ.ജോസ് എന്നിവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.മലയാളി സംഘടനകളെ ഒരേ ചരടില്‍ കോര്‍ത്തിണക്കി ,കേരളത്തിന്റെ സാംസ്കാരിക പൈതൃകം വളര്ത്തിഎടുക്കുന്നതിനും,കല ,സാഹിത്യ മേഘലകളുടെ വളര്‍ച്ചയ്ക്ക് നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ശ്രീ.ബോബിയുടെ വേര്‍പാട് കനേഡിയന്‍ മലയാളി സമൂഹത്തിനു തീരാ നഷ്ടം ആണെന്ന് ബി എം എസ് പ്രസിഡന്റിന്റെ അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.യോഗത്തില്‍ കമ്മറ്റി അംഗങ്ങളെ കൂടാതെ നിരവധി പേര് പങ്കെടുത്തു .
റിപ്പോര്‍ട്ട് :ജയ് പിള്ള
Comments