ബിനോയി കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ദൈവായലത്തില് ത്രിദിന പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. മാര്‍ച്ച് ആറാം തിയതി തുടങ്ങിയ കോഴ്സില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 യുവതി യുവാക്കള്‍ പങ്കെടുത്തു. തങ്ങല് ആരഭിക്കുവാന്‍ പോകുന്ന കുടുംമ്പജീവിതത്തിന്റെ വിവിധ തലങ്ങളെ ആസ്പദമാക്കി നടത്തപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും ഏറെ വിജ്ഞാന പ്രദമായിരുന്നുവെന്ന് ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മോണ്‍. ഫാ. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. സുനി പടിഞ്ഞാറെക്കര, ടോം മൂലയില്‍, ഡോ. അജിമോള്‍ പുത്തെന്പുരയില്, റ്റോണി പുല്ലാപ്പള്ളില്‍, ജോണി തെക്കേപറമ്പില്‍, ജയ കുളങ്ങര, റോണി & ടാനിയ പുത്തെന്‍പറമ്പില്‍, ബെന്നി കാഞ്ഞിരപ്പാറ, റ്റോം മേത്തിപ്പാറ, ആന്‍സി ചേലക്കല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിച്ചു. ഫാമിലി കമ്മീഷന് അംഗങ്ങളായ മേരിക്കുട്ടി ചെമ്മാച്ചേല്‍, മോളമ്മ തൊട്ടിച്ചിറ തുടങ്ങിയവര്‍ ഈ ത്രിദിന കോഴ്സിന് നേതൃത്വം നല്കി.
ഫാമിലി കമ്മീഷന് റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ്, ജൂണ്‍ അഞ്ചാം തിയതി വെള്ളിയാഴ്ച മുതല്‍ 7 ന് ഞായറാഴ്ച വരെ ഷിക്കാഗോ സെന്റ് മേരീസ് ദൈവായലത്തില് വച്ച് നടത്തപ്പെടുന്നതാണ്. ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, premarriage@knanayaregion.us എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.
Comments