You are Here : Home / USA News

ചിരിപ്പിക്കാന്‍ പാഷാണം ഷാജി വരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 21, 2015 10:03 hrs UTC

മലയാള സിനിമയില്‍ കോമഡിയുടെ പുതിയ രൂപഭാവങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനാകുന്ന സാജു നവോദയ അമേരികന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ആദ്യമായി എത്തുന്നു . അമേരിക്കന്‍ മലയാളികളുടെ മുന്നിലെത്തുന്ന 2015ലെ ഏറ്റവും വലിയഷോ ആയ ജയറാം മെഗാഷോ യിലാണ്‌ പാഷാണം ഷാജി ആയി പേരെടുത്ത സാജു നവോദയ എത്തുന്നത്‌. കാണുമ്പോള്‍ തന്നെ ചിരിക്കാന്‍ തോന്നുന്ന മുഖം. അതിപ്പോള്‍ ആള്‍ പിണങ്ങിയാലും കരഞ്ഞാലും അടി കൊണ്ടാലും ചിരിയോട്‌ ചിരി. പ്രേക്ഷകരെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ മലയാള സിനിമയ്‌ക്ക്‌ വീണ്ടും ചിരി കിലുക്കം സമ്മാനിക്കുകയാണ്‌ പാഷാണം ഷാജി. റിയാലിറ്റി കോമഡി പ്രോഗ്രാമിലെ ഹിറ്റ്‌ ആയ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം ആണ്‌ സാജുവിനു സിനിമ താരമാകാനുള്ള വഴി തുറന്നത്‌. വെള്ളിമൂങ്ങയിലെ `കൊച്ചാപ്പി' എന്ന കഥാപാത്രം സാജുവിനെ മുന്‍ നിര കോമഡി താരമാക്കി ഉയര്‍ത്തി.

മമ്മൂട്ടിയുടെ കൂടെ പത്തേമാരി, അച്ചാ ദിന്‍ എന്നീ രണ്ട്‌ ചിത്രങ്ങളളിലും ജയറാമിന്റെ കൂടെ തിങ്കള്‍ മുതല്‍ വെള്ളിവരെയും ദിലീപിന്റെ കൂടെ ലൈഫ്‌ ഓഫ്‌ ജോസൂട്ടി എന്നീ ചിത്രങ്ങളുമാണ്‌ ഇനി തീയറ്ററിലേക്ക്‌ എത്താനിരിക്കുന്നത്‌. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്‌ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌ സാജു ഇപ്പോള്‍ . പത്മശ്രീ ജയറാമും, തെന്നിന്ത്യന്‍ താരം പ്രിയാമണിയും, ഉണ്ണിമേനോനും, രമേഷ്‌ പിഷാരടിയും നാദിര്‍ഷയും അടക്കം പതിനേഴോളം പ്രശസ്‌ത കലാകാരന്മാര്‍ അണിനിരക്കുന്ന താരസംഗമം സെപ്‌റ്റംബര്‍ 4 മുതല്‍ അമേരിക്കയില്‍ അരങ്ങേറും.

Fri, Sep 4 -Dteroit - Radio Malayalam (248-767-9451) Sat, Sep 5 -Toronto - KALA Canada (647-669-9715) Sun, Sep 6 -AKMG Dr Conference Sat, Sep 12 - Newyork - Hedge Brokerage Inc (516-433-4310) Sun,

Sep 13 - Newjersey - Hedge Brokerage Inc (516-433-4310) Fri,

Sep 18 -Chicago - St. Mary?s Knanaya Catholic Parish (847-207-1274) Sat, Sep 19 -Tampa - MCAF (727-946-6554) Sun, Sep 20 -Atlanta - AMMA - (404 425 4350) Fri, Sep 25 -Austin - Thrice Productions (1-800-249-6987) Sat, Sep 26 -Dallas - St. Thomas Syro Malabar Church (817-296-8255) Sun, Sep 27 - Houston - St. Mary's Malankara Orthodox Church (281 216 4347)

 

യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ്‌ ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്‌. സൂപ്പര്‍ മെഗാഷോകളുടെ അവിഭാജ്യഘടകമായ നാദിര്‍ഷാ ആണ്‌ ഈ ഷോ സംവിധാനം ചെയ്യുന്നത്‌. താരസംഗമത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബോബി ചെമ്മണ്ണൂര്‍. മറ്റ്‌ സ്‌പോണ്‍സഴ്‌സ്‌ ഏബിള്‍ മോര്‍ട്ട്‌ഗേജ്‌ (ജെയിംസ്‌ ഊലത്ത്‌) ഹൂസ്റ്റണ്‍,, റേഡിയോ മലയാളം. ഇവന്റ്‌ മാനേജ്‌മന്റ്‌ ആന്‍ഡ്‌ വിസ : ലാലു ജോസഫ്‌ കേരള ടുഡേ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.