You are Here : Home / USA News

ജോസ്‌ തോമസ്‌ (61) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Sunday, June 07, 2015 12:51 hrs UTC

ന്യൂയോര്‍ക്ക്‌: തിരുവല്ല കുറ്റപ്പുഴ നടുവിലേവീട്ടില്‍ പരേതനായ സി.ജെ. തോമസിന്റേയും, ഏലിയാമ്മ തോമസിന്റേയും (അമ്മിണി) പുത്രന്‍ ജോസ്‌ തോമസ്‌ (61) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ജൂണ്‍ മൂന്നാം തീയതി ബുധനാഴ്‌ച നിര്യാതനായി. വരുന്ന ശനിയാഴ്‌ച (ജൂണ്‍ 13) സ്റ്റാറ്റന്‍ഐലന്റ്‌ മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ നടക്കുന്ന വേയ്‌ക്ക്‌ സര്‍വീസിനുശേഷം തിരുവല്ല വാരിക്കാട്ട്‌ മാര്‍ത്തോമാ പള്ളിയിലെ കുടുംബ കല്ലറയില്‍ പിന്നീട്‌ സംസ്‌കാരം നടക്കും. കോഴഞ്ചേരി തൈക്കൂടം കുടുംബാംഗം സാലി ജോസ്‌ (RN - SiDDSO) ആണ്‌ ഭാര്യ. എമിലി ഷിബു (നഴ്‌സ്‌ പ്രാക്‌ടീഷണര്‍, അരിസോണ), എമില്‍ തോമസ്‌ (പോര്‍ട്ട്‌ അതോറിറ്റി) എന്നിവര്‍ മക്കളും, ഷിബു (റേഡിയോളജിസ്റ്റ്‌ അരിസോണ), ഡോ. ആഷാ ഏബ്രഹാം (അഡ്വാന്റേജ്‌ കെയര്‍, സ്റ്റാറ്റന്‍ഐലന്റ്‌) എന്നിവര്‍ മരുമക്കളുമാണ്‌.

 

എമ്മ, നിക്കോളാസ്‌, എമിലിയ എന്നിവരാണ്‌ കൊച്ചുമക്കള്‍. സ്റ്റാറ്റന്‍ഐലന്റ്‌ തബോര്‍ മാര്‍ത്തോമാ പള്ളി ഇടവകാംഗമാണ്‌. കുഞ്ഞുമോള്‍ (നെടുങ്ങാടപ്പള്ളി) ഏക സഹോദരിയാണ്‌. സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ജോസ്‌ തോമസ്‌ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ്‌. മെഡിക്കല്‍- ബിസിനസ്‌ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം രോഗാവസ്ഥയെ തുടര്‍ന്ന്‌ ഏതാനും മാസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 13-ന്‌ ശനിയാഴ്‌ച മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ ഉച്ചയ്‌ക്ക്‌ 1 മുതല്‍ 3 വരേയും, 7 മുതല്‍ 9 വരെയും വേയ്‌ക്കും സംസ്‌കാര ശുശ്രൂഷകളും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മോന്‍സി വര്‍ഗീസ്‌ (914 620 3298 - സെല്‍), എമില്‍ തോമസ്‌ (718 981 8483). Wake and Funeral Service: Saturday June 13th 1 pm - 3 pm, 7 pm- 9 pm at Mathews Funeral Home, 2508 Victory Blvd, Staten Island, NY 10314. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.