You are Here : Home / USA News

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 17, 2015 11:03 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ വാര്‍ഷിക പിക്‌നിക്ക്‌ സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വെച്ച്‌ 13-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രാര്‍ത്ഥനയ്‌ക്കുശേഷം വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഈ പിക്‌നിക്ക്‌ വഴിയായി ദൈവവും മനുഷ്യരും തമ്മിലും, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം സജീവമാക്കണമെന്ന്‌ ദാനിയേല്‍ ജോര്‍ജ്‌ അച്ചന്‍ ഉത്‌ബോധിപ്പിച്ചു. പ്രഭാത ഭക്ഷണത്തിനു സ്‌ത്രീ സമാജം അംഗങ്ങള്‍ നേതൃത്വം നല്‍കി. പതിനൊന്നു മണിക്ക്‌ പാര്‍ക്കിലെത്തിയ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ കത്തീഡ്രല്‍ ട്രസ്റ്റി മാത്യു ഫിലിപ്പ്‌, സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനി കായികമേളയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നു. വളരെ വാശിയോടെ നടന്ന വടംവലി മത്സരം ആവേശഭരിതമായി. മത്സരങ്ങള്‍ക്ക്‌ ബാബു മാത്യു, ഷിബു മാത്യു, ഡോ. റോയി ഈപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബാര്‍ബിക്യൂ തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ക്ക്‌ വര്‍ഗീസ്‌ പുന്നൂസ്‌, യോഹന്നാന്‍ വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, ഡെന്നീസ്‌ ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പിക്‌നിക്കിന്റെ ധനശേഖരണാര്‍ത്ഥം യുവജനങ്ങള്‍ സംഘടിപ്പിച്ച റാഫിളിന്‌ സോണിയാ ജോസഫും, ഡയാന ജോസഫും നേതൃത്വം നല്‍കി. റാഫിളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനുപമ അഭി. തിരുമേനിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി. മത്സര വിജയികള്‍ക്ക്‌ തിരുമേനി ട്രോഫികള്‍ നല്‍കി അനുമോദിച്ചു.

 

ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌ത ജോര്‍ജ്‌ മാത്യൂസിനു (ജി.എം.എസ്‌ റിയാല്‍റ്റി ഗ്രൂപ്പ്‌) വികാരി നന്ദി രേഖപ്പെടുത്തി. കത്തീഡ്രല്‍ കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത പിക്‌നിക്ക്‌ വന്‍ വിജയമായിരുന്നുവെന്ന്‌ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായ ഫിലിപ്പ്‌ കുന്നേല്‍, വിന്‍സി വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. പ്രാര്‍ത്ഥനയോടെ വൈകുന്നേരം 6 മണിക്ക്‌ പരിപാടികള്‍ സമാപിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.