You are Here : Home / USA News

സെന്റ്‌ ജെയിംസ്‌ ദേവാലയത്തില്‍ പെരുന്നാളും യാത്രയയപ്പും

Text Size  

Story Dated: Friday, June 19, 2015 10:22 hrs UTC

ബിജു ചെറിയാന്‍

 

ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ന്യൂജേഴ്‌സി വാണാക്യൂ സെന്റ്‌ ജെയിംസ്‌ ദേവാലയത്തില്‍ ഇടവകയുടെ കാവല്‍പിതാവ്‌ പരിശുദ്ധ മോര്‍ യാക്കോബ്‌ ശ്ലീഹയുടെ നാമത്തിലുള്ള പ്രധാന ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20,21 (ശനി,ഞായര്‍) തിയതികളിലായി പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ പെരുന്നാള്‍ ശൂശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്‌. കഴിഞ്ഞ നാല്‌ വര്‍ഷമായി സ്‌തുത്യര്‍ഹമായ നിലയില്‍ ശുശ്രൂഷിച്ച ശേഷം സ്ഥലം മാറിപ്പോകുന്ന ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പക്ക്‌ സമുചിതമായ യാത്രയയപ്പും പെരുന്നാള്‍ ദിനത്തില്‍ നല്‍കുന്നതാണ്‌.

 

 

ജൂണ്‍ 20-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷഘോഷണം, പ്രദക്ഷിണം എന്നീ പരിപാടികള്‍ നടക്കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌. 21ാ-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാതപ്രാര്‍ത്ഥനയും തടുര്‍ന്ന്‌ അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. പ്രദക്ഷിണം, ആശീര്‍വാദം , സ്‌നേഹവിരുന്ന്‌ എന്നിവയാണ്‌ ചടങ്ങുകള്‍. ഇടവകയുടെ നാനാവിധമാം വളര്‍ച്ചക്കും, സ്വന്തമായി ആരാധാനാലയം നേടിയെടുക്കുന്നതിനും അക്ഷീണപരിശ്രമവും നേതൃത്വവും നല്‍കിയ ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പയ്‌ക്ക്‌ നല്‍കുന്ന യാത്രയയപ്പു സമ്മേളനത്തില്‍ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്നതാണ്‌.

 

ആത്മീകവും ഭൗതീകവുമായി വളര്‍ന്നുവരുന്ന ഈ ദേവാലയത്തെ മുന്‍ വര്‍ഷങ്ങളില്‍ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്‌ത ഏവരെയും വീണ്ടും നന്ദിയോടെ സ്‌മരിക്കുന്നതോടൊപ്പം അനുഗ്രഹീതമായ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്ന്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഹൃദയംഗമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. വൈദികശ്രേഷ്‌ഠരുടെ നേതൃത്വത്തില്‍ വിപുലമായ പെരുന്നാള്‍ കമ്മിറ്റി ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഇടവകയുടെ പുതിയ വികാരിയായി റവ.ഫാദര്‍.ആകാശ്‌ പോള്‍ നിയമിതനായി.

 

കുടുതല്‍ വിവരങ്ങള്‍ക്ക്‌ : വന്ദ്യ ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ (5184384196), റവ.ഫാദര്‍.ആകാശ്‌ പോള്‍ (7708551992), ശ്രീ.പൗലൂസ്‌.കെ.പൈലി (വൈസ്‌ പ്രസിഡന്റ്‌) 2032187573, ശ്രീ.ജേക്കബ്‌ വര്‍ഗീസ്‌ (ട്രസ്റ്റി) 9739012115, ശ്രീ.കുര്യന്‍ സഖറിയ (സെക്രട്ടറി) 9737234592, സിമി ജോസഫ്‌ (പെരുന്നാള്‍ കണ്‍വീനര്‍) 9738701720.

 

വിലാസം: സെന്റ്‌.ജെയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, 7 കോങ്ക്‌ലിന്‍ ടൗണ്‍ റോഡ്‌, വാണാക്യൂ, ന്യൂജേഴ്‌സി 07465.

 

ജിപിഎസ്‌ അഡ്രസ്സ്‌: 3 കേനോന്‍ ബോള്‍ റോഡ്‌, വാണാക്യൂ, ന്യൂജേഴ്‌സി 07465 ഇടവകക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.