You are Here : Home / USA News

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 20, 2015 11:37 hrs UTC

ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ജൂണ്‍ ഏഴാം തീയതി ഞായറാഴ്‌ച നടത്തപ്പെട്ടു. ഇടവക വികാരി ബഹു. രാമച്ചനാട്ട്‌ ഫിലിപ്പച്ചന്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ചെരുവില്‍ സാജു -ജോസീന ദമ്പതികളുടെ മകള്‍ മിഷയും, ചാഴികാട്ട്‌ തമ്പി - സിന്ധു ദമ്പതികളുടെ മക്കളായ റ്റോമിനും എല്‍മയുമാണ്‌ ദിവ്യകാരുണ്യ സ്വീകരണം സ്വീകരിച്ച കുട്ടികള്‍. ദിവ്യകാരുണ്യ സ്വീകരണത്തിന്‌ കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ സിമി തൈമാലിലിന്‌ കുട്ടികളും മാതാപിതാക്കളും നന്ദി പറഞ്ഞു. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം വിരുന്നുസല്‍ക്കാരവും നടത്തപ്പെട്ടു. ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.