You are Here : Home / USA News

ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും പ. മാര്‍ത്തോമാ ശ്ശീഹാ പെരുന്നാളും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 27, 2015 10:49 hrs UTC

ന്യൂയോര്‍ക്ക്: വി. മാര്‍ത്തോമാ ശ്ശീഹായുടെ സിംഹാസനത്തില്‍ ആരുഡനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായ്ക്കും, ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയ്ക്കും ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്കുന്നു. ജൂലൈ നാലിന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവാ തിരുമേനിയുയേയും ഇടവക മെത്രാപ്പോലീത്തയേയും വികാരി ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍, വൈദീക ശ്രേഷ്ഠര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിനുശേഷം പ. ബാവാ തിരുമനസുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും. 8.30-ന് ഡിന്നറോടുകൂടി ഒന്നാം ദിവസത്തെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 8.30-നു പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും ഇടവക മെത്രാപ്പോലീത്തയുടെ സഹകാര്‍മികത്വത്തിലും, നിരവധി വൈദീകശ്രേഷ്ഠരുടെ സഹകരണത്തോടുംകൂടി വി. കുര്‍ബാന അര്‍പ്പിക്കും. 11.30-ന് ശ്ശൈഹീക വാഴ്‌വും, 12.30-ന് നടക്കുന്ന സ്‌നേഹവിരുന്നോടുംകൂടി പെരുന്നാള്‍ ശുശ്രൂഷ സമാപിക്കും. ഉച്ചയ്ക്കുശേഷം 2.30നു പരിശുദ്ധ കാതോലിക്കാ ബാവയേയും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോര്‍ നിക്കളാവോസ്, നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമോസിനേയും വൈദീക ട്രസ്റ്റി റവ.ഫാ. ജോണ്‍സ് കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരേയും ദേവാലയത്തിലേക്ക് ഭക്തിപൂര്‍വ്വം ആനയിക്കും. തുടര്‍ന്ന് 3.30-നു കൂടുന്ന സമ്മേളനത്തില്‍ ഓരോ ഇടവകയില്‍ നിന്നുമുള്ള സഭാമക്കള്‍ പരിശുദ്ധ സഭയോടും സിംഹാസനത്തോടും പരിശുദ്ധ പിതാവിനോടുമുള്ള നിത്യമായ കൂറിന്റേയും സ്‌നേഹത്തിന്റേയും ഉടമസ്ഥതയുടേയും പ്രതീകമായ കാതോലിക്കേറ്റ് നിധിയിലേക്ക് ഓരോ ഇടവകയില്‍ നിന്നും വികാരിയും, ട്രസ്റ്റിയും സെക്രട്ടറിയും ചേര്‍ന്ന് സമര്‍പ്പിക്കുന്ന കാഴ്ച പ. പതിവ് സ്വീകരിച്ച് അനുഗ്രഹിക്കും. പരിശുദ്ധ പിതാവിന്റെ ഇടവകയിലെ പ്രഥമ ശ്ശൈഹീക സന്ദര്‍ശനം വന്‍ വിജയമാക്കുന്നതിനു വികാരി ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍, ഭദാസന കൗണ്‍സില്‍ അംഗം അജിത് വട്ടശേരില്‍, ട്രസ്റ്റി ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി പ്രസാദ് പി. ഈശോ, ജനറല്‍ കണ്‍വീനര്‍ കെ.ജി. ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ഡോ. വര്‍ഗീസ് എം. ദാനിയേല്‍ (203 508 2690), അജിത്ത് വട്ടശേരില്‍ (845 821 0627), ജോര്‍ജ് വര്‍ഗീസ് (201 926 4875), ഫിലിപ്പ് ഈശോ (845826 3789), കെ.ജി ഉമ്മന്‍ (914 623 3055)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.