You are Here : Home / USA News

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 30, 2015 11:44 hrs UTC

ഡാലസ്‌: ഡാലസില്‍ നടക്കുന്ന കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ജൂലൈ 3-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആത്മീയതയുടെ ആദിതേജസിനെ അന്വേഷിച്ചറിഞ്ഞ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. ലോകസമാധാനത്തിന്റെ ശാന്തിമന്ത്രവും മനുഷ്യസ്‌നേഹത്തിന്റെ മഹനീയ സന്ദേശവുംകൊണ്ട്‌ ലോകജനതയെ കീഴടക്കിയ ശ്രീ ശ്രീ വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു കുടുംബങ്ങള്‍ക്ക്‌ ഹൈന്ദവീകതയുടെ വിശ്വദര്‍ശനം വിശദീകരിക്കുന്നു. 180-ഓളം രാജ്യങ്ങളിലായി പടര്‍ന്നുപന്തലിച്ച്‌ നില്‍ക്കുന്ന ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ അനുയായികള്‍ക്കുവേണ്ടി അമേരിക്കയിലെ വിവിധ ജീവനകലാശാഖകളില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുഗമിക്കുന്നതായി പ്രസിഡന്റ്‌ ടി.എന്‍. നായര്‍ അറിയിച്ചു. അവര്‍ക്കുവേണ്ടി പ്രത്യേക ഏകദിന രജിസ്‌ട്രേഷന്‍ സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. വിശദവിവരങ്ങള്‍ക്ക്‌: namaha.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. കെ.എച്ച്‌.എന്‍.എ വൈസ്‌ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.