You are Here : Home / USA News

ശബരീനാഥന്‌ ഷിക്കാഗോ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 01, 2015 02:31 hrs UTC

ഷിക്കാഗോ: അരുവിക്കര ഇലക്ഷന്‍ ഫലത്തിന്റെ അവലോകനത്തിന്‌ നൈല്‍സിലുള്ള അഹോറ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കൂടിയ ഷിക്കാഗോ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ കമ്മിറ്റിയോഗം ശബരീനാഥന്റേയും യു.ഡി.എഫിന്റേയും തിളക്കമാര്‍ന്ന വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഓഗസ്റ്റില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷനില്‍ ശബരീനാഥനെ ക്ഷണിക്കുമെന്ന്‌ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്തും അറിയിച്ചു. ശബരീനാഥന്റെ ഈ വിജയം യു.ഡി.എഫ്‌ പ്രവര്‍ത്തകരുടെ അടുക്കും ചിട്ടയും ആത്മാര്‍ത്ഥതയും നിറഞ്ഞ പ്രവര്‍ത്തനം മൂലമാണ്‌ ഉണ്ടായതെന്ന്‌ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. ഐ.എന്‍.ഒ.സി കേരളാ ഷിക്കാഗോ ചാപ്‌റ്റര്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌, സെക്രട്ടറി സിനു പാലയ്‌ക്കത്തടം, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ, ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തലയ്‌ക്കല്‍, നാഷണല്‍ സെക്രട്ടറി അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ജോയിന്റ്‌ സെക്രട്ടറി ജോണ്‍സണ്‍ മാളിയേക്കല്‍, മനു, വിശാഖ്‌ ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനവും, നേതൃപാടവവും, കേരളത്തില്‍ ചെയ്‌ത വികസനങ്ങളുമാണ്‌ ഈ വിജയത്തിനു പിന്നിലെന്ന്‌ യോഗം വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.