You are Here : Home / USA News

മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ ജന്മദിനാഘോഷങ്ങള്‍ക്ക് കൊളോണിയ മാര്‍ത്തോമ്മാ ദേവാലയം വേദിയായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, July 01, 2015 11:47 hrs UTC

മെക്‌സിക്കോ : എണ്‍പത്തഞ്ചിന്റെ നിറവിലും കര്‍മ്മോത്സുകനായി മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത തന്റെ ജന്മദിനം കൊളോണിയ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ആഘോഷിച്ചു. നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന മെക്‌സിക്കോയിലെ തദ്ദേശീയരായ വിശ്വാസികള്‍ ആരാധിച്ചു വരുന്ന കൊളോണിയ മാര്‍ത്തോമ്മാ ദേവാലയത്തില്‍ സംഘടിപ്പിച്ച മെത്രാപ്പോലീത്തായുടെ 85-ാം ജന്മദിനാഘോഷ പരിപാടികള്‍ വേറിട്ടതായി.
ആയുസ്സില്‍ ദൈവം തരുന്ന അനുഗ്രഹങ്ങളും, വഴി നടത്തിയ കൃപകളെയും ഓര്‍ത്ത് നന്ദി കരേറ്റുന്ന നിമിഷങ്ങളായി മാറിയ ആഘോഷ വേളയില്‍, ഇവിടെയുള്ള വിശ്വാസസമൂഹമായി ജന്മദിനം കൊണ്ടാടുന്നതിലുള്ള സന്തോഷം അഭി. മെത്രാപ്പോലീത്ത പങ്കുവച്ചു. കൊളോണിയ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ അഭി.മെത്രാപ്പോലീത്ത തിരുമേനി സന്ദര്‍ശിക്കുകയും, കുട്ടികളുമായി കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്തു. തികഞ്ഞ ആദരവോടും സന്തോഷത്തോടും കൂടി കൊളോണിയ മാര്‍ത്തോമ്മാ ഇടവക ഒരുക്കിയ ജന്മദിന ആഘോഷ പരിപാടികളില്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്‌ക്കോപ്പ, ദേവാലയം സ്ഥിതി ചെയ്യുന്ന മാത്തമോറസ് സിറ്റി മേയര്‍, റവ.ഡോ. ഫിലിപ്പ് വര്‍ഗ്ഗീസ്, റവ.ഡോ. സജു മാത്യു, റവ.ബിജു പി. സൈമണ്‍, റവ.ഡെന്നീസ് മാത്യു, റവ. മാത്യൂസ് ഫിലിപ്പ്, ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മദിനാഘോഷ സമ്മേളനത്തില്‍ വെച്ച് അഭി.മെത്രാപ്പോലീത്ത അവിടെ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സന്ദര്‍ശനവും, ജന്മദിനാഘോഷവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളെ സമ്മാനിച്ച കൊളോണിയ മാര്‍ത്തോമ്മാ ഇടവക വിശ്വാസികള്‍ അഭി.മെത്രാപ്പോലീത്താ തിരുമേനിക്ക് തങ്ങളുടെ പ്രാര്‍ത്ഥനകളും ജന്മദിനാശംസകളും നേരുകയും ചെയ്തു.
ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.