You are Here : Home / USA News

കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 02, 2015 06:12 hrs UTC

ന്യൂയോര്‍ക്ക്‌. 2004ല്‍ സ്ഥാപിതമായ കലാവേദി ഇന്റര്‍നാഷണല്‍ എന്ന സാമുഹ്യസന്നദ്ധ സംഘടനയുടെ ഭാഗമായി കലാവേദി വിമന്‍സ്‌ ഫോറം നിലവില്‍ വന്നു. ജൂണ്‍ മാസം ആറാം തീയതി ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്ന കലാവേദിയുടെ ബിസിനസ്‌ മീറ്റിംഗില്‍ വച്ച്‌ പ്രശസ്‌ത സാഹിത്യകാരനും, പ്രഭാഷകനുമായ ജോയന്‍ കുമരകം വിമന്‍സ്‌ ഫോറത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌ത്രീകളുടെ വ്യക്തിത്വവികാസം, മാനസികവും സംസ്‌ക്കാരികവുമായ വളര്‍ച്ച എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവയായിരിക്കും ഈ ഫോറത്തിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങള്‍. കൂടാതെ, സാമുഹ്യരാഷ്ട്രിയ രംഗങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള സജീവമായ പങ്കാളിത്തം ലക്ഷ്യമാക്കി പരിപാടികള്‍ ആവിഷ്‌ക്കരിക്കും. ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള, സാമുഹ്യസാംസ്‌കാരിക മേഖലകളില്‍ താല്‌പ്പര്യമുള്ള സ്‌ത്രീകള്‍ക്ക്‌ വിമന്‍സ്‌ഫോറവുമായി ബന്ധപ്പെടാവുന്നതാണ്‌. സോമി ജോയി, മഞ്‌ജു സുരേഷ്‌ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സ്‌ ആയി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സോമി ജോയി 516 673 6877, മഞ്‌ജു സുരേഷ്‌ 917 340 6638, കലാവേദിഓണ്‍ ലൈന്‍.കോം (www.kalavedionline.com) സിബി ഡേവിഡ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.