You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയഷന്‌ പുതിയ ഭാരവാഹികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 02, 2015 05:05 hrs UTC

ഷിക്കാഗോ: കണ്‍ട്രി ഇന്‍ ഹോട്ടലില്‍ ജൂണ്‍ 27-ന്‌ ശനിയാഴ്‌ച ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച്‌ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാം ജോര്‍ജ്‌ ആണ്‌ പ്രസിഡന്റ്‌, ജോസി കുരിശിങ്കല്‍ (സെക്രട്ടറി), രാജു പാറയില്‍ (ട്രഷറര്‍), കുര്യന്‍ തുരുത്തിക്കര (എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌), ചന്ദ്രന്‍ പിള്ള (വൈസ്‌ പ്രസിഡന്റ്‌), ഷാനി ഏബ്രഹാം (ജോയിന്റ്‌ സെക്രട്ടറി), മാത്യു ചാണ്ടി (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ സിറിയക്‌ കൂവക്കാട്ടില്‍, പ്രവീണ്‍ തോമസ്‌, ജോയി ചെമ്മാച്ചേല്‍, ഏബ്രഹാം ചാക്കോ, രവി കുട്ടപ്പന്‍, ബേസില്‍ പെരേര, ആനി ഏബ്രഹാം, ജെസി മാത്യു എന്നിവരും, അഡൈ്വസറി ബോര്‍ഡിലേക്ക്‌ ജെയ്‌ബു കുളങ്ങര, അനില്‍ പിള്ള, മറിയാമ്മ പിള്ള എന്നിവരേയും യോഗം നോമിനേറ്റ്‌ ചെയ്‌തു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച ഓണം ആഘോഷിക്കും. അസോസിയേഷന്റെ ജൂബിലി വര്‍ഷമായ 2016 സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുവാനാണ്‌ അസോസിയേഷന്‍ ആലോചിക്കുന്നത്‌. തെരഞ്ഞെടുപ്പുകള്‍ക്ക്‌ അനില്‍ പിള്ള, മറിയാമ്മ പിള്ള, ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി. സബ്‌ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ്‌ സാം ജോര്‍ജ്‌ (773 671 6073), സെക്രട്ടറി ജോസി കുരിശിങ്കല്‍ (773 478 4357) എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.