You are Here : Home / USA News

മഴവില്‍ എഫ് എം ഡബ്‌സ് മാഷ് മത്സരം ജനപ്രീതി നേടൂ!

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, July 06, 2015 11:24 hrs UTC

ന്യൂയോര്‍ക്ക്: 'എക്‌സ്‌ക്യൂസ് മീ, സാറിന്റെ പേര് പറഞ്ഞില്ല? സാഗര്‍ ഏലിയാസ് ജാക്കി' 1987-ല്‍ കെ മധു സംവിധാനം ചെയ്ത് റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് മൂവി ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ പ്രശസ്തമായ ഈ ഡയലോഗ് ഡബ്‌സ്മാഷ് എന്ന ഡബ്ബിങ്ങ് ആപ്പിലൂടെ ശബ്ദം നല്‍കി ഫെയ്‌സ്ബുക്കില്‍ വൈറല്‍ ആക്കിയതു മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം മഹാനടന്‍ പത്മശ്രീ മോഹന്‍ലാല്‍ തന്നെയാണ്. മലയാളികളുടെ മനസ്സുനിറഞ്ഞ ഗാനങ്ങളും വാര്‍ത്തകളുമായി 24 മണിക്കൂറും ലോകമലയാളികളുടെ കാതുകള്‍ക്ക് ഇമ്പമായിക്കൊണ്ടിരുന്ന മഴവില്‍ എഫ് എം, ഡബ്‌സ്മാഷിന്റെ ഒരു മത്സരം തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ചെയ്യേണ്ടതു ഇത്രമാത്രം, ഡബ്‌സ്മാഷില്‍ ഇഷ്ടമുള്ള ഡയലോഗ് ഡബ് ചെയ്തതിനു ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും മഴവില്‍ എഫ് എമ്മിനെ റ്റാഗ് ചെയ്യുകയും വേണം. വിജയികളെ കാത്തിരുന്നതു നിരവധി സമ്മാനങ്ങളാണ്. ഇതിനോടകം തന്നെ നിരവധിപ്പേര്‍ ഫെയ്‌സ്ബുക്കില്‍ മഴവില്‍ എഫ് എമ്മിന്റെ പേജില്‍ ഡബ്‌സ്മാഷ് ചെയ്തു കഴിഞ്ഞു. ന്യൂയോര്‍ക്കിലെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയ മഴവില്‍ എഫ് എം ഇന്ന് ലോകമെമ്പാടുമുള്ള മലയാളി എഫ്.എം. റേഡിയോ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറി.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി എഡ്വേര്‍ഡ് 917-439-0563 നിഷാന്ത് നായര്‍ - 347-675-8802, ജോജോ കൊട്ടാരക്കര-347-465 0457.

<

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.