You are Here : Home / USA News

ജയറാം ഷോയ്‌ക്ക്‌ ന്യൂജേഴ്‌സി മലയാളികളുടെ സമ്പൂര്‍ണ്ണ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 06, 2015 09:20 hrs UTC

ന്യൂജേഴ്‌സി: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 2015 ലെ മെഗാഷോയ്‌ക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ്‌ വരുന്നതായി സെന്റ്‌ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ (St. Basilios-Gregorios Orthodox Church) ഭാരവാഹികള്‍ അറിയിച്ചു. ബഡായി ബംഗ്ലാവ്‌, ഇന്‍സ്റ്റന്റ്‌ കോമഡി തമ്പുരാക്കന്മാര്‍ രമേഷ്‌ പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൂപ്പര്‍ നായകന്‍ ജയറാം, ഹാസ്യ സാമ്രാട്ട്‌ പാഷാണം ഷാജി, ഭാവഗായകന്‍ ഉണ്ണിമേനോന്‍ തുടങ്ങി സിനിമ -മിമിക്രി താരങ്ങളും ഗായകരും കൈകോര്‍ക്കുമ്പോള്‍, സെപ്‌റ്റംബര്‍ 13ന്‌ ന്യൂജേഴ്‌സിയിലെ ഫെലിഷ്യന്‍ കോളജ്‌ ഓഡിറ്റോറിയം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷങ്ങളുടെ പൂരപറമ്പായി മാറും. സ്‌റ്റേജ്‌ഷോ വിജയകരമായി സംഘടിപ്പിക്കുന്നതില്‍ അവസാന വാക്കായ നാദിര്‍ഷയാണ്‌ സംവിധാനം.

 

കാണികളെ ആഹ്ലാദഭരിതരാക്കാന്‍ പ്രിയാമണി, ഹരിശ്രീ യുസഫ്‌, ആര്യ, ഡെല്‍സി തുടങ്ങി അറിയപ്പെടുന്ന താരങ്ങളുടെ ഒരു നീണ്ട നിരതന്നെ പങ്കെടുക്കുന്നു. ഒരു ദേവാലയത്തിന്റെ പുനരുദ്ധാരണ ധനസമാഹാരണത്തിന്‌ ഷോ നടത്തുമ്പോള്‍ അതിനെ പിന്തുണക്കുക എന്നത്‌, വ്യക്തി ബന്ധങ്ങള്‍ക്കപ്പുറം, മതസൗഹാര്‍ദ്ദത്തിന്റെ കറതീര്‍ന്ന പ്രതീകമാണ്‌ എന്ന സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട്‌ പ്രഭു കുമാര്‍, അനിയന്‍ ജോര്‍ജ്‌, സണ്ണി വലിപ്ലാക്കല്‍, അലക്‌സ്‌ ജോണ്‍, ജോസഫ്‌ ഇടിക്കുള തുടങ്ങിയവര്‍ തങ്ങളുടെ ആശംസകള്‍ അര്‍പ്പിച്ചു. ടിക്കറ്റുകള്‍ക്ക്‌ ബന്ധപ്പെടുക ജോര്‍ജ്‌ മാത്യു (ബൈജു) (732) 4294955, സിജു പോള്‍ (404) 9833808, വല്‍സന്‍ വര്‍ഗീസ്‌ (908) 2855901, ഫിലിപ്പ്‌ ജോഷ്വ (732) 2727365. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാത്യു ജോസഫ്‌ (ബിനു) (609) 7213376, സന്തോഷ്‌ തോമസ്‌ (848) 4481375 ന്യൂജേഴ്‌സിയില്‍ നിന്ന്‌ ഷാജി കുളത്തിങ്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.