You are Here : Home / USA News

ജെ.എഫ്‌.എയ്‌ക്ക്‌ ന്യൂജേഴ്‌സിയില്‍ അര്‍ഹമായ അംഗീകാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 17, 2015 10:19 hrs UTC

ന്യൂജേഴ്‌സി: എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട്‌ പാലസില്‍ വച്ച്‌ ജൂലൈ 9-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ഫെയ്‌ത്ത്‌ ഇഫ്‌താര്‍ സംഗമത്തില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ജെസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയെ ആദരിക്കുകയുണ്ടായി. ന്യൂയോര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ തുടങ്ങിയ ജെ.എഫ്‌.എ എന്ന പ്രസ്ഥാനം ന്യൂജേഴ്‌സിയിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണിത്‌. സമ്മേളനത്തില്‍ എഡിസണ്‍ മേയര്‍ തോമസ്‌ ലാന്‍കി, ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പ്‌ മേയര്‍ ബ്രയാല്‍ ലെവീന്‍, യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കോണ്‍ഗ്രസ്‌ മെമ്പര്‍മാരായ ഫ്രാങ്ക്‌ പല്ലോണ്‍, ബോണി വാട്ട്‌സണ്‍, ന്യൂജേഴ്‌സിയിലെ സെനറ്റര്‍മാരായ പീറ്റര്‍ ജെ. ബാണ്‍സ്‌, സാം തോംസണ്‍, ലിന്‍ഡാ ഗ്രീന്‍സ്റ്റിന്‍, അസംബ്ലി മെമ്പര്‍മാരായ നാന്‍സി പിങ്കിന്‍, പാട്രിക്‌ ഡീഗന്‍, കൗണ്ടി ഷെരീഫ്‌ മില്‍ഡ്രഡ്‌ സ്‌കോട്ട്‌ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുകയുണ്ടായി.

 

വളരെ നല്ല രീതിയില്‍ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടിയില്‍ വിവിധ രാഷ്‌ട്രീയ-സാമൂഹ്യ-മത നേതാക്കള്‍ പങ്കെടത്ത്‌ സംസാരിച്ചു. പൊതുവെ ശത്രുക്കളെന്ന്‌ പുറം ലോകം കരുതുന്ന മുംസ്ലീംങ്ങളുടേയും യഹൂദരുടേയും, ഹിന്ദുക്കളുടേയും ക്രിസ്‌ത്യാനികളുടേയും, സിക്ക്‌- അകാലിദള്‍ തുടങ്ങിയ മത സംഘടനകളുടെ നേതാക്കള്‍ ഒരേ വേദിയില്‍ ഒറ്റക്കെട്ടായി കൈകോര്‍ത്ത്‌ നിന്ന്‌ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കൂട്ടായ്‌മയുടേയും സന്ദേശം ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍, അമേരിക്കയിലെ ജനങ്ങള്‍ പുറം ലോകം കാണുന്നതില്‍ നിന്നും വ്യത്യസ്‌തമായി ഒറ്റക്കെട്ടായി നീങ്ങുന്ന ഒരു സമൂഹമാണെന്ന്‌ വ്യക്തമായി. ചടങ്ങില്‍ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ..എഫ്‌.എ) എന്ന സംഘടനയുടെ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍, പി.ആര്‍.ഒ ആനി ലിബു, ഡയറക്‌ടര്‍ ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ്‌ എന്നിവരോടൊപ്പം അനുഭാവികളായ ജോര്‍ജ്‌ സെബാസ്റ്റ്യന്‍, ജോ പണിക്കര്‍, കെന്നി വര്‍ക്കി, സിസിലി കൂവള്ളൂര്‍, രാധാ പണിക്കര്‍, ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, ജോണ്‍ കെ. ജോര്‍ജ്‌ തുടങ്ങിയ ഏതാനും മലയാളികളും ക്ഷണിക്കപ്പെട്ടവരായി എത്തി. ജെ.എഫ്‌.എയുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ ന്യൂജേഴ്‌സി സ്റ്റേറ്റ്‌ സെനറ്ററും, ജനറല്‍ അസംബ്ലിയും ചേര്‍ന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ സംഘടനയ്‌ക്ക്‌ നല്‍കി ആദരിച്ചു. ജെ.എഫ്‌.എ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ സമൂഹത്തിനുവേണ്ടി ചെയ്‌തിട്ടുള്ള വിശിഷ്‌ട സേവനങ്ങളെ മാനിച്ച്‌ മികച്ച കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ്‌ നല്‌കി അദ്ദേഹത്തെ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ആദരിക്കുയുണ്ടായി. അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ചെയര്‍മാന്‍ സാം ഖാന്‍, പ്രസിഡന്റ്‌ തക്കീര്‍ ഷെയ്‌ക്‌, ഡയറക്‌ടര്‍ ഡോ. നദീം ഹക്ക്‌, ഡോ. ചൗധരി, ഡോ. ലാല്‍ പഥന്‍, താരിക്‌ അസീസ്‌ തുടങ്ങിയ പ്രശസ്‌തരായ സമൂഹ്യ പ്രവര്‍ത്തകരാണ്‌ പ്രസ്‌തുത പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ന്യൂജേഴ്‌സിയിലെ അമേരിക്കന്‍ മുസ്ലീം കമ്യൂണിറ്റി നടത്തിയ ഈ സാമുദായിക കൂട്ടായ്‌മ അമേരിക്കന്‍ മലയാളി സമൂഹത്തിന്‌ മാതൃകയാക്കാവുന്നതാണ്‌. ജെ.എഫ്‌.എയ്‌ക്കുവേണ്ടി തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.